‘ജെൻസി നമ്മുടെ കുട്ടികൾ; നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു’; മന്ത്രിസ്ഥാനത്തോട് പ്രത്യേക താൽപര്യമുണ്ടായിരുന്നില്ല: ധർമേന്ദ്ര പ്രധാൻ
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ ചിലർ യുവതലമുറയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ധർമേന്ദ്ര പ്രധാൻ. നീറ്റ് വിവാദത്തെ തുടർന്ന് താൻ സ്വീകരിച്ച രാജി തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് ഭുവനേശ്വറിലെ ജി.എം സർവകലാശാലയിൽ വിദ്യാർഥികളോടും അധ്യാപകരോടും സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ പുതിയ തലമുറയായ ജെൻസി നമ്മുടെ കുട്ടികളാണെന്നും, എന്നാൽ ചിലർ അവരെ തെറ്റായ വഴിയിലേക്ക് നയിക്കാൻ ശ്രമിച്ചിരുന്നുവെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ആ സമയത്ത് തനിക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മന്ത്രിസ്ഥാനത്തോട് പ്രത്യേക താൽപര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് രാജിവെക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും പ്രധാൻ കൂട്ടിച്ചേർത്തു.
ഡൽഹിയിലെ ജന്തർമന്തറിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം നടന്നതിന് പിന്നാലെയാണ് ജൂലൈ 25ന് ധർമേന്ദ്ര പ്രധാൻ കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ചത്. രാജ്യത്ത് ഓരോ വർഷവും കോടിക്കണക്കിന് കുട്ടികൾ ജനിക്കുന്നുണ്ടെന്നും അവർക്കെല്ലാം വലിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുണ്ടെന്നും പ്രധാൻ പറഞ്ഞു. എന്നാൽ വിദ്യാർഥി പ്രതിഷേധങ്ങളെ ചിലർ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.
സെപ്റ്റംബര്‍ 26 മുതല്‍ 5 ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും; ഇടപാടുകാർക്ക് മുന്നറിയിപ്പുമായി എസ്ബിഐ
ഇഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടു കൊട്ടാരം പോലെ തകരുന്നു, തെളിവുകൾ ഇല്ലെന്ന് സമൂഹത്തിനും ബോധ്യപ്പെട്ടു; രാഷ്ട്രീയപരമായും നിയമപരമായും നേരിടും: വി ശിവൻകുട്ടി