ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചു; അസുഖങ്ങളെത്തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചു. 68 വയസ്സുകാരനായ ഹോർഹെ മെസ്സി അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ലോകം വാഴ്ത്തുന്ന ഇതിഹാസമായി മെസ്സി മാറുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. മെസ്സിയുടെ കരിയറിലെ വളർച്ചയുടെ ഓരോ ഘട്ടത്തിലും പിതാവിന്റെ വലിയ പിന്തുണയുണ്ടായിരുന്നു.
ജൂണിൽ ഫിഫ ലോകകപ്പിലെ അൾജീരിയയ്ക്കെതിരായ മത്സരത്തിൽ മെസ്സി ഗോളടിച്ചതിനു ശേഷം ‘‘ബുദ്ധിമുട്ടേറിയ ദിവസങ്ങളിലൂടെയാണ്’’ കടന്നു പോകുന്നതെന്നു ലയണൽ മെസ്സി പ്രതികരിച്ചിരുന്നു. അർജന്റീനയിലെ സ്റ്റീൽ വ്യവസായ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഹോര്‍ഹെ മെസ്സിയായിരുന്നു, തുടക്കകാലത്ത് പ്രാദേശിക ക്ലബ്ബിൽ ലയണൽ മെസ്സിയെ കളി പഠിപ്പിച്ചത്.
കുട്ടിക്കാലത്ത് ലയണൽ മെസ്സിയിൽ വളര്‍ച്ചാ പ്രശ്നങ്ങൾ കണ്ടതോടെ, ഹോർഹെ മെസ്സിയുടെ നേതൃത്വത്തിലാണ് ലയണൽ മെസ്സിയെ സ്പെയിനിലേക്ക് പരിശീലനത്തിനായി കൊണ്ടുപോയത്. ബാർസിലോനയിലെ മെച്ചപ്പെട്ട പരിശീലന സൗകര്യവും ചികിത്സയും ലയണൽ മെസ്സിക്ക് ലഭിച്ചത് അങ്ങനെയാണ്.
നാഗോയയിൽ ഏഷ്യൻ ഗെയിംസിന് തുടക്കം; മെഡൽ പ്രതീക്ഷകളുമായി ഇന്ത്യ, പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും
വനിതാ ഏഷ്യ കപ്പ് ടി20 കിരീടം ഇന്ത്യയ്ക്ക്