Tuesday, 22 September 2026
‘Honest storytelling is a powerful means of change
06:41:12 AM IST
National

ബെംഗളൂരുവിൽ KSRTC ബസ് തലകീഴായി മറിഞ്ഞ് അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ന്യൂസ് ഡെസ്ക് 8 August 2026, 9:07 am
SHARE

ബെംഗളൂരുവിൽ KSRTC ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട് ഡിപ്പോയിൽ നിന്ന് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്. മൈസൂരു- ബംഗളൂരു എക്സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. കോഴിക്കോട് സ്വദേശികളായി ബിജിലേഷ്(ഡ്രൈവർ), അരുൺ(കണ്ടക്ടർ) എന്നിവരാണ് മരിച്ചത്. തത്കാലിക ജീവനക്കാരൻ ആണ് ഡ്രൈവർ ബിജിലേഷ്. അപകടത്തിൽ‌ ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയോടുകൂടിയാണ് അപകടം സംഭവിച്ചത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →