Tuesday, 22 September 2026
‘Honest storytelling is a powerful means of change
10:00:00 AM IST
Film News

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: നാലാം തവണയും മമ്മൂട്ടി, മികച്ച നടി- യാമി ഗൗതം, മികച്ച മലയാള ചിത്രം- ഫെമിനിച്ചി ഫാത്തിമ

SHARE

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടി (ഭ്രമയുഗം), മികച്ച നടിയായി യാമി ഗൗതം, മികച്ച ചിത്രമായി ഫെമിനിച്ചി ഫാത്തിമയും തിരഞ്ഞെടുക്കപ്പെട്ടു. ഇത് നാലാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുന്നത്. ബോളിവുഡ് താരം കാർത്തിക് ആര്യനുമായി പുരസ്കാരം പങ്കിടുകയായിരുന്നു.

ബോളിവുഡ് താരം കാർത്തിക് ആര്യനുമായി പുരസ്കാരം പങ്കിടുകയായിരുന്നു. ചന്തു ചാംപ്യൻ എന്ന ചിത്രത്തിലെ അഭിനയമാണ് കാർത്തിക്കിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ആർട്ടിക്കിൾ 370 എന്ന ചിത്രമാണ് യാമിയെ മികച്ച നടിയാക്കിയത്.

മികച്ച ചിത്രം – ആർട്ടിക്കിൾ 370

മികച്ച സംവിധാനം– രാജ്കുമാർ പെരിയസ്വാമി (അമരൻ)

മികച്ച പിന്നണി ഗായിക – വൈക്കം വിജയലക്ഷ്മി – (ഗാനം:അങ്ങുവാനക്കോണില്, ചിത്രം: എആർഎം)

മികച്ച ഛായാഗ്രഹണം– ഭ്രമയുഗം– ഷെഹ്നാദ് ജലാൽ

മികച്ച തിരക്കഥ വെങ്കി അറ്റ്ലൂരി (ലക്കി ഭാസ്കർ)

മികച്ച എഡിറ്റർ – ആർ.കലൈവണ്ണൻ (അമരൻ)

മികച്ച സംഗീത സംവിധാനം – ശാശ്വത് സച്ച്ദേവ് (ആർട്ടിക്കിൾ 370)

മികച്ച തമിഴ് ചിത്രം – റായൻ, സംവിധാനം – ധനുഷ്

മികച്ച നടനുള്ള പ്രത്യേക പരാമർശം – ധനുഷ്, ചിത്രം – ക്യാപ്റ്റൻ മില്ലർ

മികച്ച ഹിന്ദി ചിത്രം – ശ്രീകാന്ത്

ബെസ്റ്റ് ആക്ഷൻ കൊറിയോഗ്രാഫി – അനൽ അരശ് (മഹാരാജ)

മികച്ച പശ്ചാത്തല സംഗീതം – ജി.വി പ്രകാശ് , ചിത്രം – അമരൻ

പ്രത്യേക ജൂറി പരാമർശം – മികച്ച ആനിമേഷൻ ചിത്രം (നോൺ ഫീച്ചർ) – ടച്ച്ഡ് ആസ് വാട്ടർ സംവിധായകൻ ജോഷി ബെനഡിക്ട്

പ്രത്യേക ജൂറി പരാമർശം (നോൺ ഫീച്ചർ വിഭാഗം) – ഭദ്രകാളി നാടകം, സംവിധാനം – ആനന്ദജ്യോതി

നാഷണല്‍ മീഡിയാ സെന്ററില്‍ വെച്ചായിരുന്നു പ്രഖ്യാപനം. മലയാളി സംവിധായകന്‍ ജയരാജാണ് ജൂറി ചെയര്‍മാന്‍. ജയരാജ് ഉള്‍പ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയം ഈ മാസം ആദ്യം പൂര്‍ത്തിയാക്കിയിരുന്നു.

s
ന്യൂസ് ഡെസ്ക്
View all posts →