Saturday, 15 August 2026
‘Honest storytelling is a powerful means of change
09:04:21 PM IST
Football

ഞങ്ങൾ ഇംഗ്ലണ്ടിനേക്കാൾ മികച്ച ടീമാണ്, അവർക്ക് ലഭിച്ച ഒരേ ഒരു അവസരത്തിൽ ഗോൾ നേടിയെങ്കിലും പിന്നീട് ഒരു അവസരം ഞങ്ങൾ അവർക്ക് കൊടുത്തില്ല: എൻസോ ഫെർണാണ്ടസ്

SHARE

ഇന്ന് നടന്ന ഫിഫ ലോകകപ്പ് സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് അർജന്റീന ഫൈനലിൽ. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന മത്സരം സ്വന്തമാക്കിയത് എൻസോ ഫെർണാണ്ടസ്, ലൗതരോ മാർട്ടിനസ് എന്നിവരുടെ ഗോളിലാണ് ജയം.

ആന്തണി ഗോർഡന്റെ ഗോളിൽ ഇംഗ്ലണ്ട് ആദ്യം മുന്നിലായിരുന്നു. ഇരുടീമുകളും പ്രതിരോധത്തിലേക്കൂന്നി കളിച്ച ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ കളി പരുക്കനാകാൻ തുടങ്ങി. എന്നാൽ രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി. മോർഗൻ റോജസിന്റെ മികസിച്ചൊരു ക്രോസ് കൃത്യമായ ടച്ചിലൂടെ എമി മാർട്ടിനെസിനെയും മറികടന്ന് അർജന്റീനയുടെ വലകുലുക്കി.

ഗോൾ നേടിയ ശേഷം പൂർണ്ണമായും പ്രതിരോധത്തിലേക്കിറങ്ങുന്ന ഇംഗ്ലണ്ട് നിരയെയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. എന്നാൽ കളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന സമനില ഗോൾ കണ്ടെത്തി. മെസ്സി എടുത്ത കോർണറിൽ നിന്നും മികച്ചൊരു ലോങ്ങ് റേഞ്ചറിലൂടെ എൻസോ വലകുലുക്കി.

കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ മെസിയുടെ ഗംഭീരമായൊരു ക്രോസിൽ നിന്നും ലൗത്താരോ മാർട്ടിനസ് അർജന്റീനയ്ക്കായി വിജയഗോൾ നേടി. ഇനി മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ജൂൺ 19 ന് അർജന്റീന സ്പെയിനിനെ നേരിടും. മത്സരശേഷം എൻസോ ഫെർണാണ്ടസ് സംസാരിച്ചു.

‘ഞങ്ങൾ അവരെക്കാൾ മികച്ച ടീം ആണെന്ന് അറിയാമായിരുന്നു. ഞങ്ങളാണ് ഈ വിജയം അർഹിച്ചിരുന്നത്. ഇംഗ്ലണ്ടിന് ഒരു അവസരം മാത്രമേ ഉണ്ടായിരുന്നുള്ളു, അതിൽ അവർ ഗോൾ നേടുകയും ചെയ്തു. അതിനു ശേഷം ഞങ്ങൾ അവർക്ക് അത്തരമൊരു അവസരം കൊടുത്തില്ല’ എൻസോ പറഞ്ഞു.

Read More

‘ഈ ആലിംഗനം ലിയോണില്‍ നിന്നും എല്ലാവരില്‍ നിന്നും ഫുട്‌ബോളില്‍ നിന്നുമാണ്, ഇത് നിങ്ങള്‍ക്കുള്ളതാണ് പ്രിയ ലയണല്‍’; കളിക്കളത്തില്‍ വാരിപ്പുണര്‍ന്ന് റോമാന; ഗോട്ടിന് സ്‌നേഹവും ആദരവും പങ്കുവെച്ച് എതിര്‍ ടീം

s
സ്പോര്‍ട്സ് ഡെസ്ക്
View all posts →