കെ.എൻ.എ ഖാദർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്താലെന്താ?

ആശയങ്ങള്‍ എക്കാലവും ഏറ്റുമുട്ടിക്കൊണ്ടിരിക്കണം അതാണ് ലിബറല്‍ സമൂഹത്തെ വികസ്വരമാക്കുന്നത്്. എല്ലാവരും വെള്ളം കയറാത്ത അറകളില്‍ ജീവിക്കുകയും പഠിച്ചത് തന്നെ നിരന്തരം പാടിക്കൊണ്ടിരിക്കുകയും ചെയ്താല്‍ സമൂഹം ജഡാവസ്ഥയില്‍ നിലകൊളളുക മാത്രം ചെയ്യും. ഇ എം എസ് നമ്പൂതിരിപ്പാടും, ആര്‍ എസ് എസ് സൈദ്ധാന്തികനായിരുന്ന പി പരമേശ്വരനും തമ്മിലുള്ള സംവാദങ്ങള്‍ ഒരു കാലത്ത് കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തെ പുഷ്‌കലമാക്കിയിരുന്നുവെന്നും നമ്മളോര്‍ക്കണം