കോടതികള്‍ക്ക് മതമില്ലന്ന് ഹൈക്കോടതി ഓര്‍മ്മിപ്പിക്കുമ്പോൾ

കോടതികള്‍ ഒരു മതത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത്  മതനിരപേക്ഷ സ്ഥാപനം എന്ന നിലയില്‍  ഒരിക്കലും അംഗീകരിക്കാനാവില്ല. ഇതര മതസ്ഥരായ ജൂഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ബന്ധിതമായി ഈ ആഘോഷവുമായി സഹകരിക്കേണ്ടി വരും എന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും   ഹൈക്കോടതി  പറയുന്നു. കോടതികള്‍ പോലുള്ളവ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്രയിക്കാനുള്ളതാണ്. അത്  കൊണ്ട് തന്നെ   ദേവാലയങ്ങളിലെ മതപരമായ ചടങ്ങുകളില്‍  കോടതി ഭാഗഭാക്കാവുന്നത് അംഗീകരിക്കാന്‍ കഴിയില്ല ഹൈക്കോടതിയുടെ നിലപാട് മാതൃകാപരമാണെന്ന് നിയമവിദഗ്ധര്‍ തന്നെ പറയുന്നുണ്ട്.