വിഴിഞ്ഞത്ത് സര്‍ക്കാരും  സമരക്കാരും ഊരാക്കുടുക്കില്‍

വിഴിഞ്ഞം തുറമുഖ നിര്‍മാണം നടക്കരുതെന്നും  തുറമുഖ നിര്‍മാണത്തിന്റെ  കരാര്‍ ഏറ്റെടുത്തിരിക്കുന്ന അദാനി     നിര്‍മാണം നിര്‍ത്തിവച്ച്  തിരികെ പോകണമെന്നും ആരെക്കൊയൊ ആഗ്രഹിക്കുന്നുണ്ട്. അത്തരക്കാര്‍ രാജ്യത്തിന് അകത്തും പുറത്തുമുണ്ട്.   അവര്‍ക്ക് വേണ്ടി കഥയറിയാതെയും കഥയറിഞ്ഞും ആട്ടം കാണുന്നവര്‍ സര്‍ക്കാരിലമുണ്ട്, സമരക്കാരിലുമുണ്ട്. അവര്‍ തന്നെയാണ് പ്രശ്‌നം ഒരിക്കലും പരഹരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നതും.