ചെറിയൊരു പ്രതിഷേധം പോലും സഹിക്കാന്‍ കഴിയാത്ത നിലയിലേക്ക് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും താഴ്ന്നിരിക്കുകയാണ് എന്നാണിതെല്ലാം സൂചിപ്പിക്കുന്നത്്. അസഹിഷ്ണുത ജനാധിപത്യത്തിന്റെ ശത്രുവാണ്. തങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെല്ലാം തടവറ വിധിക്കുന്നവര്‍ ഏകാധിപത്യത്തിന്റെ ആരാധകരാണ്. സഞ്ചരിക്കുന്ന അടിയന്തിരാവസ്ഥയെന്ന് മുഖ്യമന്ത്രിയെ വിളിച്ച് കെ കെ രമയാണ്. ഇപ്പോള്‍ ശബരിനാഥിനെതിരെ സ്വീകരിച്ച നടപടി ആ വാക്കുകളെ അന്വര്‍ത്ഥമാക്കുകയാണെന്ന് പറയേണ്ടി വരും

