അതിജീവനത്തിനായി പൊരുതുന്ന ഓൺലെെൻ ഭക്ഷണ വിതരണക്കാർ

ഓൺലെെൻ ഭക്ഷണ വിതരണക്കാരിൽ പലരും ഉന്നത വിദ്യാഭ്യാസം നേടി അതിനനുയോജ്യമായ തൊഴിൽ ലഭിക്കാത്തവരാണ്. പലരും തൊഴിൽ പ്രതിസന്ധി മൂലവും അല്ലാതെയും ഈ മേഖലയിലേക്കിറങ്ങിയവരുമാണ്. വെയിലും മഴയും ഉപഭോക്താക്കളുടെ മാന്യമല്ലാത്ത പെരുമാറ്റവും അതിജീവിച്ചാണ് പലരും ഈ മേഖലയിൽ തൊഴിലെടുക്കുന്നത്. എന്നാൽ അടക്കടി ഉണ്ടാകുന്ന ഇന്ധനവില വർധനയിലും കുറയാത്ത കോവിഡ് വ്യാപനവും ഇവരെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ്.