കസ്റ്റഡിയിലുള്ള ആര്യൻ ഖാന്റെ പുതിയ വീഡിയോ പുറത്ത്

കസ്റ്റഡിയിലുള്ള ആര്യൻ ഖാന്റെ പുതിയ വീഡിയോ ട്വീറ്റ് ചെയ്ത് ശിവസേന എം.പി സഞ്ജയ് റാവത്ത്. ലഹരിമരുന്ന് കേസിലെ ഒരു സാക്ഷിയോട് എൻ.സി.ബി വെള്ള പേപ്പറിൽ ഒപ്പിടാൻ നിർബന്ധിച്ചുവെന്ന് സഞ്ജയ് റാവത്ത് ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ വൻ തുക ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കേസ് മഹാരാഷ്ട്രയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വാദത്തെയും സഞ്ജയ് റാവത്ത് പിന്തുണച്ചു. എൻ.സി.ബി തന്നോട് ബ്ലാങ്ക് പേപ്പറിൽ ഒപ്പിടാൻ പ്രേരിപ്പിച്ചതായി പ്രഭാകർ സെയിൽ ആരോപിച്ചതിന് പിന്നാലെയാണ് സഞ്ജയ് റാവുത്തിന്റെ ആരോപണം. കേസിൽ ഒളിവിൽ പോയ കെ.പി ഗോസാവിയുടെ സഹായിയാണ് പ്രഭാകർ സെയിൽ.