തരൂരിനെ സി.പി.എമ്മിനും പേടിയോ?

തരൂര്‍ കോണ്‍ഗ്രസില്‍ ശക്തനായി തീര്‍ന്നാല്‍ സി പി എമ്മിന്റെ രാഷ്ട്രീയ സാധ്യതകളെ അത് വലിയ തോതില്‍ ബാധിക്കുമെന്ന ഭയം  പാര്‍ട്ടിക്ക് നന്നായുണ്ട്.  തരൂര്‍ നേതൃത്വത്തിലേക്ക് വന്നാല്‍  അത്  പുതിയൊരുണര്‍വ്വും, ചൈതന്യവും  യു ഡി എഫിന് പ്രദാനം ചെയ്യുമെന്നും  ഇടതുമുന്നണിക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് അതുണ്ടാക്കുക എന്നും സി പി എം  കരുതുന്നു.