എച്ച്.ആര്‍.ഡി.എസ്  ഒരു  റിയല്‍ എസ്റ്റേറ്റ് മാഫിയയോ?

കേരത്തിലെ ആദിവാസി മേഖലകളില്‍ എച്ച് ആര്‍ ഡി എസ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിരവധി  ആരോപണങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നു.  എന്നാല്‍  സംഘപരിവാര്‍ കേന്ദ്രങ്ങളുമായുള്ള ബന്ധം മൂലമാകും   കാര്യമായ അന്വേഷണങ്ങള്‍ ഒന്നും ഇവര്‍ക്കെതിരെ ഉണ്ടായില്ല. നരേന്ദ്രമോദി അവതാരപുരുഷനാണെന്നും അദ്ദേഹത്തിന്റെ  പ്രവര്‍ത്തനങ്ങളും നേതൃപാടവവും തങ്ങള്‍ക്ക് വലിയ പ്രചോദനമാണെന്നുമാണ്  അജി കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്