'വിക്ര'മിലെ ഫഹദ്, 'പേരന്‍പി'ലെ മമ്മൂട്ടി തമിഴില്‍ തകര്‍ത്ത മലയാള താരങ്ങള്‍

മലയാളത്തിലെ മുന്‍നിര താരങ്ങളില്‍ പല നടന്മാരും തമിഴ് സിനിമകളിലും തകര്‍ത്തഭിനയിച്ചതായി കാണാം. ജൂണ്‍ 3 ന് തിയ്യേറ്ററില്‍ റിലീസായ ലോകേഷ് കനകരാജ് ചിത്രം ‘വിക്രം’ ഒരു തമിഴ് സിനിമയാണെങ്കിലും കേരളത്തില്‍ സിനിമക്ക് ഇത്രയും ഹൈപ്പ്  കിട്ടാനുള്ള ഒരു കാരണം, ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും ഉണ്ടെന്നതാണ്..