പിണറായിയുമായി ഇനി യോജിച്ചു പോകാന്‍ കഴിയില്ലന്ന് ഇ.പി ജയരാജന്‍

കൊടിയേരി ബാലകൃഷ്ണന്റെ മരണ ശേഷം  സി പിഎം സംസ്ഥാന സെക്രട്ടറിയാകാന്‍ അതിയായി ആഗ്രഹിച്ചിരുന്നയാളാണ് ഇ പി ജയരാജന്‍. പിണറായിക്കും കൊടിയേരിക്കും ശേഷം കണ്ണൂര്‍ ലോബിയിലെ ഏറ്റവും ശക്തനായ നേതാവും ഇ പി ജയരാജനായിരുന്നു. എം വി ഗോവിന്ദന്‍ ഒരിക്കലും കണ്ണൂരിലെ ശക്തരായ സി   പി എം നേതാക്കളുടെ പട്ടികയില്‍ ഇല്ലാതിരുന്നയാളാണ്. മാത്രമല്ല എം വി ഗോവിന്ദനെക്കാള്‍ സീനിയറും അദ്ദേഹത്തെക്കാള്‍ കൂടുല്‍ പദവികള്‍ പാര്‍ട്ടിയില്‍ വഹിച്ചയാളുമാണ് ഇ പി ജയരാജന്‍.