കോൺഗ്രസ് തിരഞ്ഞെടുപ്പ്: ശശി തരൂർ പയറ്റുന്നത് എണ്ണം പറഞ്ഞ രാഷ്ട്രീയ തന്ത്രം

നെഹ്‌റു കുടംബത്തിന്റ ഗുഡ്  ബുക്കില്‍ താന്‍  പുറത്തായി എന്ന് തരൂരിന് മനസിലായിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇനി  പരമാവധി  രക്തസാക്ഷി പരിവേഷം സൃഷ്ടിക്കുക എന്നതാണ് തരൂര്‍ ഉദ്ദേശിക്കുന്നത്.  തനിക്ക് സീറ്റ് നിഷേധിക്കാന്‍ കോണ്‍ഗ്രസിന് കഴിയാതിരിക്കുക എന്ന അവസ്ഥയില്‍ പാര്‍ട്ടിയെ എത്തിക്കുക.   ജനാധിപത്യ വിശ്വാസങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് മൂലം  ഇടതു പക്ഷമടക്കമുളള കേരളത്തിലെ  പുരോഗമ സ്വഭാവമുള്ള സമൂഹത്തിന്റെ പിന്തുണ തേടുക. ഇതൊക്കെയാണ് തരൂരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍. എണ്ണം പറഞ്ഞ രാഷ്ട്രീയ തന്ത്രമാണ് അദ്ദേഹം ഇതലൂടെ പയറ്റുന്നത്.  ശശി തരൂര്‍ നല്ലൊരു രാഷ്ട്രീയക്കാരന്‍ അല്ല എന്ന് ആരു  കരുതിയാലും അവര്‍ക്ക തെറ്റു  പറ്റി എന്നത് തന്നെയാണ് അര്‍ത്ഥം.