കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കുന്നു, പൊരുതിയ മത്സ്യത്തൊഴിലാളികള്‍ക്ക് ബിഗ് സല്യൂട്ട്

സര്‍ക്കാര്‍ പുറമ്പോക്കില്‍  തീരദേശ ചട്ടങ്ങളെല്ലാം ലംഘിച്ച് കൊണ്ട് കെട്ടിയുയര്‍ത്തിയ ഈ റിസോര്‍ട്ട് പൊളിച്ചു നീക്കുമ്പോള്‍   ബിഗ് സെല്യുട്ട്   നല്‍കേണ്ടത് നമ്മുടെ മല്‍സ്യത്തൊഴിലാളി സമൂഹത്തിന് തന്നെയാണ്. സര്‍ക്കാരും ഭരണകൂടങ്ങളും ശതകോടീശ്വരന്‍മാര്‍ക്ക് മുന്നില്‍ വിറച്ചു നിന്നപ്പോള്‍  അവരാണ് നെഞ്ചുവിരിച്ചു കൊണ്ട് ഈ അനധികൃത  സപ്തനക്ഷത്രക്കൊട്ടാരത്തിനെതിരെ   നിയമയുദ്ധത്തിനിറങ്ങിയതും വിജയിച്ചതും