മാര്‍ ആന്‍ഡ്രൂസ് താഴത്ത് നരേന്ദ്ര മോദിയെ കണ്ടതിന് പിന്നില്‍

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിലിരിക്കുന്ന സര്‍ക്കാര്‍   പൂര്‍ണ്ണമായും ആര്‍എസ് എസ് വല്‍കരിക്കപ്പെട്ട സര്‍ക്കാരാണ്. അത് കൊണ്ട് തന്നെ അവരുമായി ഏറ്റമുട്ടുന്ന നിലപാട് സ്വീകരിച്ചാല്‍ സഭയെ സംബന്ധിച്ചിടത്തോളം അത് ആത്മഹത്യാപരമായിരിക്കും. അത് കൊണ്ട്    പരസ്പരം സഹകരിച്ച് രണ്ടുവിഭാഗങ്ങള്‍ക്കും ഗുണമുണ്ടാകുന്ന നിലപാട്  കൈക്കൊണ്ട് മുന്നോട്ട് പോകുന്നതാണ് സഭയെ സംബന്ധിച്ചിടത്തോളം അഭികാമ്യം.