ആനന്ദ് ശര്‍മയും  ഗൂലാം നബി ആസാദും  കോണ്‍ഗ്രസ്  വിടുന്നു?

ഏതായാലും ബി ജെ പി  ക്യാമ്പ് വളരെ സന്തോഷത്തിലാണ്.  രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ വളരെ തന്ത്രപരമായി അവര്‍ വിഭജിച്ചു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും എന്ത് ചെയ്യണമെന്നറിയാതെ പ്രതിപക്ഷം ഉഴലുമ്പോള്‍  ബി ജെ പി നേതൃത്വം ഒഴിഞ്ഞ ഗോള്‍ പോസ്റ്റിലേക്ക് ഗോളുകള്‍ അടിച്ചുകൊണ്ടേയിരിക്കുന്നു.  ആസാദിനെയും ശര്‍മയെയും പോലുള്ള കോണ്‍ഗ്രസിലെ അതിപ്രഗല്‍ഭരായ നേതാക്കളെക്കൂടി    കുടക്കീഴില്‍ കൊണ്ടുവരുമ്പോള്‍ 2024  പൊതു  തിരഞ്ഞെടുപ്പ് തങ്ങളുടെ  കൈവെള്ളയിലെ മധുരനാരങ്ങയാണന്ന്   ബി ജെ പി   കേന്ദ്ര നേതൃത്വം  ഉറപ്പിക്കുകയാണ്.