അജയ് മിശ്രയെ കര്‍ഷകര്‍ കൂട്ടത്തോടെ ബഹിഷ്‌കരിക്കുന്നു

കര്‍ഷക ജാഥയ്ക്കു നേരെ വാഹനമോടിച്ചു കയറ്റി നാലുപേരെ കൊന്നതില്‍ കുറ്റാരോപിതനായ ആശിഷ് മിശ്രയെ സംരക്ഷിക്കുന്നതിനാല്‍ പിതാവും ലോക്‌സഭാംഗവുമായ അജയ് മിശ്രയെ കര്‍ഷകര്‍ കൂട്ടത്തോടെ ബഹിഷ്‌കരിക്കുന്നു. രണ്ട് പഞ്ചസാര ഫാക്ടറികളുടെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നും അജയ് ഇപ്പോള്‍ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്.