താലിബാന്‍ സൈന്യത്തിനുമുന്നില്‍ പ്രകടനവുമായി യുവതികള്‍

തങ്ങള്‍ നേടിയ വിദ്യാഭ്യാസവും തൊഴില്‍ ചെയ്യാനുള്ള അവകാശവും സംരക്ഷിക്കാനായാണ് നിറതോക്കുമായി നില്‍ക്കുന്ന എന്തിനും മടിക്കാത്ത താലിബാനു മുന്നില്‍ പെണ്‍കുട്ടികള്‍ കാബൂള്‍ തെരുവിലൂടെ മുദ്രാവാക്യവുമായി നീങ്ങിയത്. കഴിഞ്ഞ ഇരുപതു കൊല്ലമായി നേടിയെടുത്ത പുരോഗതിയെ ഇല്ലാതാക്കരുതെന്ന് അവര്‍ ശക്തിയായി ആവശ്യപ്പെട്ടു.