സൗത്ത്‌ലൈവ് മൂവി കോണ്ടസ്റ്റ്- നിബന്ധനകള്‍

01. ഓരോ ചിത്രത്തിനും പ്രത്യേകം തയ്യാറാക്കിയ ചോദ്യങ്ങള്‍ക്കാണ് ശരിയുത്തരം അയക്കേണ്ടത്.
02. പ്രത്യേകം തയ്യാറാക്കിയ ചോദ്യങ്ങള്‍ സൗത്ത്‌ലൈവിന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
03. ഈ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ കമന്റായി രേഖപ്പെടുത്തുന്ന ഉത്തരങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.
04. ശരിയുത്തരം രേഖപ്പെടുത്തുന്നതോടൊപ്പം,  ഈ പോസ്റ്റ് നിങ്ങളുടെ ഫെയ്‌സ്ബുക്കില്‍ #SouthliveMovieContest എന്ന ഹാഷ് ടാഗോടെ ഷെയര്‍ ചെയ്യുകയും വേണം.
05. ശരിയുത്തരം അയക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമേ സമ്മാനം നല്‍കൂ.
06. തെരഞ്ഞെടുക്കപ്പെടുക്കപ്പെടുന്നവര്‍ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രേഖകള്‍ സൗത്ത്‌ലൈവ് നെറ്റ്‌വര്‍ക്ക്‌സിന് നല്‍കണം.
07. സമ്മാനങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നവരുടെ പേരില്‍ മാത്രമേ നല്‍കുകയുള്ളൂ. ചുമതലപ്പെടുത്തുന്നവര്‍ക്കോ, മറ്റുള്ളവര്‍ക്കോ സമ്മാനം നല്‍കില്ല.
08. മെയില്‍, ഫോണ്‍, മറ്റ് മാധ്യമങ്ങള്‍ എന്നിവയിലൂടെ അയക്കുന്ന ഉത്തരങ്ങള്‍ സ്വീകാര്യമല്ല.
09. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബുക്ക് മൈ ഷോയുടെ 250 രൂപ വില വരുന്ന കൂപ്പണാണ് സമ്മാനമായി ലഭിക്കുക.
10. ഒരാള്‍ക്ക് ഒരു കൂപ്പണ്‍ മാത്രമേ ലഭിക്കുകയുള്ളൂ
11. കോണ്ടസ്റ്റ് സംബന്ധിച്ച അന്തിമ തീരുമാനങ്ങളെല്ലാം സൗത്ത്‌ലൈവ് നെറ്റ്‌വര്‍ക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിക്ഷിപ്തമായിരിക്കും
12. ഓരോ കോണ്ടസ്റ്റിനും അവസാന തിയതി ഉണ്ടായിരിക്കും. അവസാന തിയതിക്ക് ശേഷം ലഭിക്കുന്ന ഉത്തരങ്ങള്‍ പരിഗണിക്കപ്പെടുകയില്ല.