കണ്ണന്‍ ഗോപിനാഥനെതിരെ കേന്ദ്രത്തിന്റെ കുറ്റപത്രം; കശ്മീര്‍ വിഷയത്തിലടക്കം നടത്തിയ പ്രതികരണങ്ങള്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി

രാജി വെച്ച മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന് എതിരെ കേന്ദ്ര ആഭ്യന്തര വകുപ്പ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി എന്ന് ആരോപിച്ചാണ് കുറ്റപത്രം. കശ്മീര്‍ വിഷയത്തിലടക്കം മാധ്യമങ്ങളിലൂടെ കണ്ണന്‍ ഗോപിനാഥന്റെ പ്രതികരണങ്ങള്‍ സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Read more

അഭിപ്രായ സ്വാതന്ത്ര്യത്തിന് സര്‍വീസ് ചട്ടങ്ങള്‍ തടസ്സമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഗസ്തിലാണ് കണ്ണന്‍ രാജിവച്ചത്. കഴിഞ്ഞവര്‍ഷത്തെ പ്രളയകാലത്ത് കൊച്ചിയിലെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കൊപ്പം ആരുമറിയാതെ പ്രവര്‍ത്തിക്കുകയും ചുമടെടുക്കുകയും ചെയ്ത് ശ്രദ്ധ നേടിയ മലയാളി കൂടിയാണ് കണ്ണന്‍ ഗോപിനാഥന്‍.