Friday, 11 September 2026
‘Honest storytelling is a powerful means of change
07:46:00 PM IST
Football

ആരാധകർ കാണാൻ ആഗ്രഹിച്ചത് ഇതാണ്, 39-ാം വയസ്സിലും മെസ്സി തന്റെ മികവ് തെളിയിക്കുകയാണ്’; പ്രശംസിച്ച് ബ്രസീല്‍ ഇതിഹാസം റിവാള്‍ഡോ

SHARE

ഈജിപ്തിനെതിരെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിന് ജയിച്ച് അർജന്റീന. മത്സരത്തിന്റെ 79 മിനിറ്റ് വരെ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു അർജന്റീനയുടെ തിരിച്ചുവരവ്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഗോള്‍ നേടുന്ന കളിക്കാരന്‍ ആയി മാറിയിരിക്കുകയാണ് അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സി.

ഇപ്പോഴിതാ പ്രീ ക്വാര്‍ട്ടറില്‍ ഈജിപ്തിനെതിരെ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി വിജയം വരിച്ച ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും പ്രശംസിച്ച് ബ്രസീലിന്റെ മുന്‍ ഇതിഹാസ താരം റിവാള്‍ഡോ. പരമ്പരാഗത ശത്രുതകള്‍ മറന്നാണ് റിവാള്‍ഡോ അര്‍ജന്റീനന്‍ ടീമിന്റെ പോരാട്ടവീര്യത്തെ ഇന്‍സ്റ്റാഗ്രാമിലൂടെ അഭിനന്ദിച്ചത്.

‘എന്തൊരു വീര്യം, എന്തൊരു വിജയതൃഷ്ണ! ഒരു ലോകകപ്പില്‍ ആരാധകര്‍ മൈതാനത്ത് കാണാന്‍ ആഗ്രഹിക്കുന്നത് ഇതാണ്. ലയണല്‍ മെസ്സിയെക്കുറിച്ച് പറയുകയാണെങ്കില്‍, അദ്ദേഹം അത്ഭുതപ്പെടുത്തുന്നത് തുടരുകയാണ്. 39-ാം വയസ്സിലും തന്റെ ആറാമത്തെ ലോകകപ്പില്‍ കളിക്കുമ്പോള്‍ അര്‍ജന്റീന ജേഴ്‌സിയോടുള്ള അതേ അഭിനിവേശം അദ്ദേഹം ഇപ്പോഴും കാണിക്കുന്നു, ആഹ്ലാദിക്കുന്നു, പോരാടുന്നു, കരയുന്നു, വീണ്ടും നിര്‍ണ്ണായകനാകുന്നു. എന്തൊരു കളിക്കാരന്‍!’ -റിവാള്‍ഡോ കുറിച്ചു.

താനൊരു ബ്രസീല്‍ പൗരനാണെന്നും എപ്പോഴും സ്വന്തം രാജ്യത്തെ പിന്തുണയ്ക്കുമെന്നും പറഞ്ഞ റിവാള്‍ഡോ, എന്നാല്‍ മികച്ചൊരു മത്സരം കാണുമ്പോള്‍ അതിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →