Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:14 PM IST
Kerala

’32 ലക്ഷം ഞാന്‍ ഇപ്പോള്‍ തരാം, ഫണ്ട് കിട്ടുമ്പോള്‍ തിരികെ മതി’ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളമില്ല; ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി

ന്യൂസ് ഡെസ്ക് 22 August 2026, 1:41 pm
SHARE

ശമ്പളം ലഭിക്കാതെ ദുരിതത്തിലായ ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് സ്വന്തം നിലയിൽ ശമ്പളം നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിലെ ടൂറിസം വകുപ്പിന് കീഴിലുള്ള കുടുംബശ്രീ ജീവനക്കാർക്കാണ് സുരേഷ് ഗോപി 32 ലക്ഷം രൂപ നൽകിയത്. സ്വന്തം അക്കൗണ്ടിൽ നിന്നാണ് തുക കൈമാറിയത്. ഈ തുക കടമായി നൽകിയതാണെന്നും സുരേഷ് ഗോപി ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.

’32 ലക്ഷം ഞാന്‍ ഇപ്പോള്‍ ഡിപ്പോസിറ്റ് ചെയ്യാം. കൊടുക്ക്. എനിക്ക് റീഫണ്ട് ചെയ്യണമെന്ന്’ കേന്ദ്രമന്ത്രി പറഞ്ഞു. ഓണം ആഘോഷിക്കാന്‍ അവര്‍ക്ക് പണം കൊടുക്കണം. നാല് മാസത്തേത് നല്‍കണം. ഫണ്ട് കിട്ടുമ്പോള്‍ തിരികെ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തിൽ നിന്ന് പണം ലഭിക്കാത്തതാണെങ്കിൽ അത് തുറന്നുപറയണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മോദി പണം താരത്തെ ഇരുന്നിട്ടുണ്ടോ എന്നും അദ്ദേഹം ആവർത്തിച്ച് ചോദിച്ചു. ആദ്യ ഒന്നര മാസത്തെ ശമ്പളം നൽകിയിട്ടുണ്ടെന്നും ബാക്കിയുള്ള തുക അനുവദിക്കുന്നതിനുള്ള ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ മറുപടി നൽകി.

എന്നാൽ ‘നാലഞ്ച് മാസമായി ഞങ്ങള്‍ക്ക് ശമ്പളമില്ല. 14 ജില്ലയില്‍ ആര്‍ക്കും ശമ്പളം വന്നിട്ടില്ല. വലിയ ബുദ്ധിമുട്ടാണുള്ളത്. സുരേഷ് ഗോപി സാറിനോട് ഒരുപാട് നന്ദിയുണ്ടെന്നും’ അവര്‍ പറഞ്ഞു. ജീവനക്കാർ വ്യക്തമാക്കി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →