ഇത് താന്‍ഡാ പൊലീസ് ! ഈ ചിത്രങ്ങള്‍ വരച്ചുകാട്ടും ഇവരുടെ ജീവിതം

ഇരവിനെ പകലാക്കി മാറ്റുന്ന ഊര്‍ജ്ജമുള്ള നാടാണ് മുംബൈ. എപ്പോഴും ഉണര്‍ന്നിരിക്കുന്ന തെരുവുകളും മനുഷ്യരും. അവരെ സംരക്ഷിക്കാന്‍ കരുത്തുറ്റ പൊലീസ് സേന അത്യാവശ്യമാണ്. അത് പലതവണ തെളിയിച്ച പൊലീസുകാരാണ് മുംബൈയിലുള്ളത്. ഇന്ത്യയിലെ തന്നെ മികച്ച രണ്ടാമത്തെ പൊലീസ് സേന.

എന്നാല്‍ ഇത്തവണ ഇവര്‍ വ്യത്യസ്തരായത് ഒരു കലണ്ടര്‍ ഇറക്കിയാണ്. ആദ്യമായല്ല മുംബൈ പൊലീസ് കലണ്ടര്‍ ഇറക്കുന്നത്.പക്ഷെ 2018 നെ അവര്‍ വരവേറ്റത് സ്വന്തം ഔദ്യോഗിക ജീവിതത്തിലെ കയ്പും മധുരവും നിറഞ്ഞ നിമിഷങ്ങള്‍ ക്യാമറക്കണ്ണുകളില്‍ പകര്‍ത്തിയാണ്.

ഓരോ പൊലീസുകാരനും അവന്റെ ദിവസേനയുള്ള ഡ്യൂട്ടികള്‍ക്കിടെയില്‍ കടന്നുപോയിട്ടുള്ള നിമിഷങ്ങള്‍. പ്രവീണ്‍ തലാന്‍ എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ജനങ്ങളുമായുള്ള ഇടപെടലുകളും, സുരക്ഷയൊരുക്കുന്നതും, പരിശീലന വേളകളും, ട്രാഫിക്കില്‍ നില്‍ക്കുന്നതും അങ്ങനെ മുംബൈ പൊലീസ് സേനയിലെ ഓരോ ഉദ്യോഗസ്ഥന്റെയും കണ്ണെത്തുന്ന ഇടങ്ങളും ഫോട്ടോഗ്രാഫര്‍ ഒപ്പിയെടുത്തിരിക്കുകയാണ്.