‘നീതി ഉറപ്പാക്കാൻ നടപടി’; സിജെപി സമരത്തിലെടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി
ന്യൂസ് ഡെസ്ക്
1 September 2026, 4:06 pm
സിജെപി സമരവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ സുപ്രീം കോടതി റദ്ദാക്കി. സുപ്രീം കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് കേസുകൾ റദ്ദാക്കാനുള്ള തീരുമാനം. ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എടുത്ത കേസുകളാണ് സുപ്രീം കോടതി പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദാക്കിയത്. നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേസുകൾ റദ്ദാക്കാനുള്ള നടപടിയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ നിന്നാണ് കോടതി ഒഴിവാക്കുന്നത്. അതേസമയം ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ കേസുകൾ തുടരുകയോ പ്രത്യേകം കേസെടുക്കുകയോ ചെയ്യുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
Read More
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
തുടർച്ചയായി ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ലൈസൻസും ആർസിയും സസ്പെൻഡ് ചെയ്യും: നിതിൻ ഗഡ്കരി
‘എന്റെ ചിത്രങ്ങളും ശബ്ദവും ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്’, കെണിയില്‍ വീഴരുത്; പണം നഷ്ടമാകും: പ്രിയങ്ക ഗാന്ധി
ന്യൂസ് ഡെസ്ക്
View all posts →