Friday, 11 September 2026
‘Honest storytelling is a powerful means of change
05:28:58 PM IST
National

തുടർച്ചയായി ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ലൈസൻസും ആർസിയും സസ്‌പെൻഡ് ചെയ്യും: നിതിൻ ഗഡ്കരി

ന്യൂസ് ഡെസ്ക് 10 September 2026, 12:50 pm
SHARE

ട്രാഫിക് നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പുതിയ നെഗറ്റീവ് പോയിന്റ് സംവിധാനം നടപ്പാക്കാൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ആലോചിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. പൊതുപരിപാടിയിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഓരോ ഗതാഗത നിയമലംഘനത്തിനും ഡ്രൈവിംഗ് ലൈസൻസിലും വാഹനത്തിന്റെ ആർസിയിലും പോയിന്റുകൾ കുറയ്ക്കുന്ന രീതിയിലായിരിക്കും പുതിയ സംവിധാനം.
കൂടുതൽ നെഗറ്റീവ് പോയിന്റുകൾ ഉണ്ടായാൽ ഡ്രൈവിംഗ് ലൈസൻസും ആർസിയും സസ്‌പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാൻ അധികൃതർക്ക് അധികാരം നൽകും.

ഡ്രൈവിംഗ് ലൈസൻസിലും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലും ഗ്രേഡഡ് പോയിന്റ് സംവിധാനം കൊണ്ടുവരാനാണ് മന്ത്രാലയം ആലോചിക്കുന്നത്. ഓരോ നിയമലംഘനത്തിനും ലൈസൻസിലെ പോയിന്റുകൾ കുറയും. നിശ്ചിത പരിധി കടന്നാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →