ചാനുവിന്‍റെ ചിരി, സൗരഭിന്റെ കണ്ണീര്‍; ടോക്കിയോയില്‍ ഇന്ത്യ ഇന്ന് ഇതുവരെ

ടോക്കിയോ ഒളിംപിക്സിന്റെ ആദ്യ ദിനം തന്നെ ഭാരോദ്വഹന താരം മീരാഭായി ചാനു ഇന്ത്യക്ക് വെള്ളിത്തിളക്കം തന്നു. പക്ഷേ, മറ്റു പല കായിക ഇനങ്ങളിലും ഇന്ത്യയുടെ ജയം നിരാശജനകമായിരുന്നു. അമ്പെയ്ത്തിലും ഷൂട്ടിംഗിലും ഇന്ത്യന്‍ പോരാളികളുടെ വീര്യം ചോര്‍ന്നു. ടെന്നീസില്‍ സുമിത് നാഗലും ഹോക്കി ടീമും വിജയങ്ങളോടെ തുടങ്ങിയത് ആശ്വാസ വൃത്താന്തമായി. ടോക്കിയോയിലെ ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനത്തിലേക്ക് ഒരു കണ്ണോടിക്കല്‍.

ഷൂട്ടിംഗിലെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സൗരഭ് ചൗധരി നിറംമങ്ങിയതാണ് ആദ്യ ദിനത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സങ്കടം. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവച്ച സൗരഭ് ഫൈനലില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Olympics 2021: Saurabh enters final, Abhishek falters in men 10m air pistol in Tokyo

ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സ് വിഭാഗത്തില്‍ ശരത് കമല്‍-മനിക ബത്ര സഖ്യവും അധികം മുന്നോട്ടുപോയില്ല. പ്രീ-ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയിയുടെ യുന്‍ ലിന്‍- ചിങ് ചെങ് സഖ്യത്തോടാണ് ഇന്ത്യന്‍ കൂട്ടുകെട്ട് കീഴടങ്ങിയത് (8-11, 6-11, 5-11, 4-11). എന്നാല്‍ സിംഗള്‍സില്‍ മനികയും സുതീര്‍ത്ഥ മുഖര്‍ജിയും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.

അമ്പെയ്ത്തില്‍ ദീപിക കുമാരി- പ്രവിന്‍ ജാദവും ചേര്‍ന്ന മിക്സഡ് ഡബിള്‍ സഖ്യവും ക്വാര്‍ട്ടറില്‍ മടക്ക ടിക്കറ്റ് വാങ്ങി. ബാഡ്മിന്റണ്‍ ഗ്രൂപ്പ് ഡി മത്സരത്തില്‍ സായ് പ്രണീത് അപ്രതീക്ഷിതയാണ് തോല്‍വി ഏറ്റുവാങ്ങിയത്. ഇസ്രയേലിന്റെ ലോക 47-ാം നമ്പര്‍ താരം മിഷ സില്‍ബര്‍മാനോടാണ് പ്രണീത് മുട്ടുകുത്തിയത് (21-17, 21-15). പുരുഷ ഡബിള്‍സിലെ ഗ്രൂപ്പ് എമത്സരത്തില്‍ ചിരാഗ് ഷെട്ടി-സ്വാതിക്സായ്രാജ് റാന്‍കിറെഡ്ഡി ജോടി ആദ്യ ജയം സ്വന്തമാക്കി. ലോക മൂന്നാം നമ്പര്‍ ചൈനീസ് തായ്പേയിയുടെ ലി യാങ്- വാങ് ചി ലിന്‍ ടീമിനെയാണ് 21-16, 16-21, 27-25 എന്ന സ്‌കോറിന് കടുത്ത പോരാട്ടത്തില്‍ ഇന്ത്യന്‍ ദ്വയം അട്ടിമറിച്ചത്.

Tokyo Olympics: Sumit Nagal records India's first victory in tennis singles since 1996 Games - Sports News

ടെന്നീസ് പുരുഷ സിംഗിള്‍സില്‍ സുമിത് നാഗല്‍ ഉസ്ബെക്കെസ്ഥാന്റെ ഡെന്നീസ് ഇസ്തോമിന്റെ വെല്ലുവിളിയെ 6-4, 6-7, 6-4 എന്ന സ്‌കോറിന് അതിജീവിച്ചു. ഒളിംപിക് ടെന്നീസില്‍ സിംഗിള്‍സ് മത്സരം വിജയിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനാണ് നാഗല്‍.

టోక్యో ఒలింపిక్స్: తొలి రౌండ్‌లోనే ఓడిన భారత బాక్సర్ వికాస్ కృష్ణన్... రక్తం కారుతున్నా పోరాడి... | tokyo 2020: Indian Boxer Vikas Krishnan loses in first round match CRA

ബോക്സിംഗില്‍ വികാസ് കൃഷ്ണനും (63-69 കിലോഗ്രാം) മുന്നോട്ടുപോകാനായില്ല. അവസാന 32ല്‍ ജപ്പാന്റെ മെന്‍സ ഒകാസാവ 5-0 എന്ന സ്‌കോറിന് വികാസിനെ പുറത്തേക്ക് നയിച്ചപ്പോള്‍ ഇന്ത്യയുടെ മറ്റൊരു മെഡല്‍ മോഹംകൂടി പൊലിഞ്ഞു.