കോവിഡ് വാക്‌സിന്‍: കായിക താരങ്ങള്‍ക്ക് മുന്‍ഗണന വേണമെന്ന് പി.ടി ഉഷ

കോവിഡ് വാക്‌സിനേഷന്‍ കാര്യങ്ങളില്‍ കായിക മേഖലയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് പി.ടി ഉഷ. വരാന്‍ പോകുന്ന ദേശീയ അന്തര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കും അവരുടെ പരിശീലകര്‍ക്കും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കണമെന്ന് ഉഷ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

“മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു അഭ്യര്‍ഥന. കായിക താരങ്ങള്‍, അവരുടെ പരിശീലകര്‍, മറ്റു സപ്പോര്‍ട്ട് സ്റ്റാഫ്, മെഡിക്കല്‍ ടീം തുടങ്ങിയവര്‍ക്ക് വരാന്‍ പോകുന്ന ദേശീയ മത്സരങ്ങള്‍ ഉള്‍പ്പെടെ മുന്‍നിര്‍ത്തി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കണം. കായിക മേഖലയെ നമുക്ക് അവഗണിക്കാനാകില്ല” ഉഷ ട്വിറ്ററില്‍ കുറിച്ചു.

ജൂണ്‍ 25 മുതല്‍ 29 വരെയാണ് ദേശീയ അന്തര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ്. പാട്യാലയിലാണ് ദേശീയ അന്തര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് നടക്കുക.

ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടാന്‍ ഇന്ത്യന്‍ കായിക താരങ്ങള്‍ക്കുള്ള അവസാന അവസരമാണ് ഈ ചാമ്പ്യന്‍ഷിപ്പ്. അത്ലറ്റിക്സില്‍ ഒളിമ്പിക്സ് യോഗ്യതയ്ക്കുള്ള അവസാന തീയതി ജൂണ്‍ 29 ആണ്.

Latest Stories

കറിമസാലകളില്‍ മായം; എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം; സിംഗപ്പൂരും ഹോങ് കോങും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചയച്ചു; നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്

മോദിയ്ക്ക് തോല്‍ക്കുമെന്ന് ഭയം; ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു; ഭരണഘടന മാറ്റാന്‍ ബിജെപി ലക്ഷ്യമിടുന്നു: രേവന്ത് റെഡ്ഡി

അദ്ദേഹം ഒരു സൂപ്പർസ്റ്റാറല്ല, കാരണം അദ്ദേഹത്തിൻ്റെ പ്രകടനങ്ങളെക്കുറിച്ച് ഞങ്ങൾ കൂടുതൽ സംസാരിക്കാറില്ല: ഐപിഎല്ലിലെ ഏറ്റവും അണ്ടർ റേറ്റഡ് താരം അയാളെന്ന് ഹർഭജൻ സിംഗ്

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍, രണ്‍ബിര്‍ മുതല്‍ തമന്ന വരെ കേസില്‍ കുടങ്ങി സൂപ്പര്‍ താരങ്ങളും!

ഐപിഎല്‍ 2024: ലഖ്‌നൗവിനെതിരായ സഞ്ജുവിന്റെ പ്രകടനം, വാക്ക് മാറ്റി കൈഫ്

ഒപ്പമുള്ളവരെ സംരക്ഷിക്കണം; സിപിഎം ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേരും; പരസ്യ പ്രഖ്യാപനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

ബീഫ് ഉപഭോഗം അനുവദിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു; മുസ്ലീങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗി ആദിത്യനാഥ്

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍; ഞെട്ടിത്തരിച്ച് താരം, വീഡിയോ

IPL 2024: നിയമത്തെ പഴിച്ചിട്ട് കാര്യമില്ല, കഴിവുള്ളവർ ഏത് പിച്ചിലും വിക്കറ്റെടുക്കും; ആവേശ് ഖാൻ പറയുന്നത് ഇങ്ങനെ

ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു