ഷറപ്പോവയെപോലെ ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിക്കാനാണ് ടെന്നീസിലേക്ക് വന്നത്: ശ്രീവല്ലി ഭാമിദിപതി

റഷ്യയുടെ ലോക മുന്‍ നമ്പര്‍ വണ്‍ താരം മരിയ ഷറപ്പോവയുടെ ഭംഗിയുള്ള വസ്ത്രങ്ങള്‍ കണ്ട് അതുപോലുള്ളവ ധരിക്കാനാണ് താന്‍ ടെന്നിസിലേക്ക് എത്തിയതെന്ന് ഇന്ത്യയുടെ യുവ താരം ശ്രീവല്ലി ഭാമിദിപതി. ടെന്നിസ് കളി തനിക്ക് ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള അവസരം നല്‍കിയെന്നും ഷറപ്പോവയാണ് അതിന് പ്രചോദനമായതെന്നും ശ്രീവല്ലി പറഞ്ഞു.

മരിയ ഷറപ്പോവയുടെ ചിത്രങ്ങള്‍ പതിവായി നോക്കുകയും അവളുടെ വസ്ത്രങ്ങള്‍ വളരെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ഞാനും അത്തരത്തില്‍ ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ആഗ്രഹിച്ചു. അതാണ് ഞാന്‍ 11-ാം വയസ്സില്‍ ടെന്നിസ് കളിക്കാന്‍ തുടങ്ങിയതും കായികരംഗത്തേക്ക് ആകര്‍ഷിക്കപ്പെട്ടതും.

ടെന്നിസ് കളി എനിക്ക് ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള അവസരം നല്‍കി. അതിനാല്‍, എന്നെ സംബന്ധിച്ച് കായികരംഗത്തേക്ക് വളരെ ആകസ്മികമായാണ് എത്തിപ്പെട്ടത്- ശ്രീവല്ലി പറഞ്ഞു.

ഹൈദരാബാദില്‍നിന്നുള്ള ഇന്ത്യയുടെ പുതിയ ടെന്നീസ് പ്രതീക്ഷയാണ് ഇരുപത്തിരണ്ടുകാരിയായ ശ്രീവല്ലി ഭാമിദിപതി. കായിക കുടുംബത്തില്‍നിന്നാണ് ശ്രീവല്ലി വരുന്നത്. അമ്മ ബാസ്‌കറ്റ് താരവും അച്ഛന്‍ ക്രിക്കറ്റ് താരവുമായിരുന്നു.

Latest Stories

സീറോമലബാര്‍സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം; കുര്‍ബാന വിഷയത്തില്‍ പിന്നോട്ടില്ലെന്ന് വത്തിക്കാന്‍; വിമതരെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മാര്‍പ്പാപ്പ

പ്രശസ്ത നടന്‍ എംസി കട്ടപ്പന അന്തരിച്ചു

ടി20 ലോകകപ്പ് 2024: ആ താരത്തെ ടീമിലുള്‍പ്പെടുത്തുന്നതിനെ രോഹിതും അഗാര്‍ക്കറും ഒരേപോലെ എതിര്‍ത്തു, എന്നിട്ടും കയറിക്കൂടി!

മുംബൈയില്‍ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോര്‍ഡ് തകർന്ന് വീണ് അപകടം; 14 മരണം, 60 പേര്‍ക്ക് പരുക്ക്

ഐപിഎല്‍ 2024: സഞ്ജുവിന് ഇരുട്ടടി, സൂപ്പര്‍ താരം ടീം വിട്ടു, ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി; ഉള്ളിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു; മൂന്നു ജീവനക്കാര്‍ക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി