സിന്ധുവിന് വീണ്ടും ഫൈനൽ തോൽവി, ഇൻഡോനേഷ്യൻ ഓപ്പൺ കിരീടം കൈവിട്ടു

ഒളിംപിക്സ് മെഡൽ ജേതാവും ഇന്ത്യൻ ബാഡ്മിന്റൺ സൂപ്പർ താരവുമായ പി. വി സിന്ധുവിന് ഇൻഡോനേഷ്യൻ ഓപ്പൺ ഫൈനലിൽ തോൽവി . 2019 ലെ ആദ്യ കിരീടം ലക്ഷ്യമിട്ട് ഫൈനലിനിറങ്ങിയ സിന്ധുവിനെ ജപ്പാന്‍ താരം അകാനെ യമാഗുച്ചി നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി കിരീടം ചൂടി. സ്‌കോര്‍ 15-21, 16-21.
അദ്യ സെറ്റിൽ സിന്ധു ആധിപത്യം പുലര്‍ത്തിയിരുന്നുവെങ്കിലും പിന്നീടത് നിലനിർത്താൻ കഴിയാതെ പോയതാണ് തിരിച്ചയടയായത്. ശക്തമായി തിരിച്ചടിച്ച് യമാഗുച്ചി കളി തന്റെ വരുതിയിലേക്ക് കൊണ്ടുവരികയായിരുന്നു . സിന്ധുവിന് തിരിച്ചു വരവ് അസാധ്യമായതോടെ മൽസരം ഏറെക്കുറെ ഏക പക്ഷീയമാവുകയായിരുന്നു. ലീഡ് നേടാനുള്ള ചാന്‍സുകൾ പലപ്പോഴും സിന്ധു നഷ്ടമാക്കിയതും തിരിച്ചടിയായി. ഇത് അഞ്ചാം തവണ മാത്രമാണ് സിന്ധു അകാനെയോട് പരാജയപ്പെടുന്നത്.