നെയ്മർ എന്നോട് കാണിച്ച മോശം പ്രവൃത്തി കൂടി അറിഞ്ഞിട്ട് നിങ്ങൾ വിമർശിക്കുക, അവനെ ഞാൻ തള്ളിയിട്ടത് അതുകൊണ്ട്; വലിയ വെളിപ്പെടുത്തലുമായി സാവി...വീഡിയോ

2014-15 യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ബാഴ്‌സലോണ നേടിയതിന് ശേഷമുള്ള ആഘോഷ പരേഡിനിടെയാണ് സാവിയും നെയ്മറും തമ്മിൽ ചില അനിഷ്ട സംഭവങ്ങൾ നടന്നിരുന്നു. ഫൈനലിൽ ബാഴ്‌സ 3-1ന് യുവന്റസിനെ പരാജയപ്പെടുത്തിയാണ് കിരീടം സ്വമന്തമാക്കിയത്.

ബാഴ്‌സ മാനേജർ ലൂയിസ് എൻറിക്വെയുടെ കീഴിലുള്ള തങ്ങളുടെ വിജയം ഓപ്പൺ-ടോപ്പ് ബസ് പരേഡിലൂടെ ആഘോഷിക്കുക ആയിരുന്നു. എന്നിരുന്നാലും, ആഘോഷങ്ങൾക്കിടയിൽ, സാവി നെയ്മറെ തള്ളിയിടുന്നത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

എന്താണ് സംഭവിച്ചതെന്ന് ബാഴ്‌സ ഇതിഹാസം പിന്നീട് വിശദീകരിച്ചു. അദ്ദേഹം ഖത്തറി ഔട്ട്‌ലെറ്റായ സ്‌പോർട്ടിനോട് (GiveMeSport വഴി):

“ഞാൻ ബസിന്റെ അരികിലായിരിക്കുമ്പോൾ അവൻ (നെയ്മർ) എന്റെ ഷൂസ് അഴിച്ചുമാറ്റാൻ ശ്രമിക്കുകയും എന്നെ തള്ളുകയും ചെയ്യുകയായിരുന്നു. ബസ് കടന്നുപോകുമ്പോൾഅവൻ ഇത്തരം പരിപാടി ചെയ്യരുതെന്നും ആളുകളെ ശ്രദ്ധിക്കണം എന്നും ഞാൻ പറഞ്ഞു .”

സംഭവത്തെക്കുറിച്ച് ഇതിഹാസ മിഡ്ഫീൽഡർ പറഞ്ഞു:

“ഈ പരേഡുകൾ എല്ലാത്തിനുമുപരി ജനങ്ങൾക്ക് വേണ്ടിയാണ്. മൂന്നോ നാലോ ബിയർ കഴിച്ചാലും കുഴപ്പമില്ല, പക്ഷേ പരേഡ് ജനങ്ങൾക്കുള്ളതാണ്, ഞങ്ങളുടെ പിന്തുണയ്ക്ക് നന്ദി പറയാനുള്ള അവസരമാണിത്. നെയ്മറിനെ തള്ളിയത് ആളുകളെ കൂടുതൽ ശ്രദ്ധിക്കാനാണ്. ”

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി