കളത്തില്‍ മെസി എന്തിനാണ് ഇത്രയും നടക്കുന്നത്?; കാരണം പറഞ്ഞ് ഗാര്‍ഡിയോള

അര്‍ജന്റീനിയര്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ മറ്റു താരങ്ങളില്‍നിന്ന് വ്യത്യസ്തനാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതില്‍ ഒന്നാണ് കളിക്കിടയിലെ മെസിയുടെ ഓട്ടത്തേക്കാള്‍ ഏറെയുള്ള നടത്തം. ഇപ്പോഴിതാ ഈ നടത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത ഫുട്ബോള്‍ പരിശീലകനായ പെപ് ഗാര്‍ഡിയോള.

അവന്‍ മൈതാനത്ത് നടക്കുന്നതാണ് കാണാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. അവന്‍ ഒരിക്കലും മത്സരത്തിന് പുറത്താകുന്നില്ല. എപ്പോഴും മത്സരത്തില്‍ മുഴുകിയിരിക്കുകയാണ്. തന്റെ തല ഇടതും വലതും മാറി മാറി അവന്‍ ചലിപ്പിക്കുകയാണ്.

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കൃത്യമായി അവന് അറിയാം. അവന്‍ മൈതാനത്ത് എപ്പോഴും ഓടിക്കൊണ്ടിരിക്കാറില്ല. എന്നാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അവനറിയാം. പ്രതിരോധ നിരയുടെ ദൗര്‍ബല്യം വേഗത്തില്‍ കണ്ടുപിടിക്കാന്‍ അവന് ശേഷിയുണ്ട്.

Read more

ആദ്യ മിനുട്ടിനുള്ളില്‍ത്തന്നെ ഒരു മാപ്പ് അവന്‍ തന്റെ മനസില്‍ സൃഷ്ടിച്ചിട്ടുണ്ടാകും. എവിടെയാണ് വിടവുള്ളതെന്ന് അവന്റെ തലച്ചോറില്‍ സേവ് ചെയ്യപ്പെട്ട് വെച്ചിട്ടുണ്ടാവും. കളത്തിലൂടെ നടന്നുകൊണ്ടിരുന്നാല്‍ കൂടുതല്‍ ആക്രമിക്കാന്‍ അവസരം ലഭിക്കുമെന്ന് അവനറിയാം. മെസിയെ അധികം നടക്കാത്ത നിലയില്‍ കണ്ടാല്‍ അവന് എന്തോ പ്രശ്നമുണ്ടെന്ന് വേണം കരുതാന്‍- ഗാര്‍ഡിയോള പറഞ്ഞു.