വെസ്റ്റ് ഹാം യുണൈറ്റഡ് ഫോർവേഡ് മൈക്കൽ അൻ്റോണിയോയെ ശനിയാഴ്ച റോഡപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ അൻ്റോണിയോയുടെ കാർ പൂർണമായും തകർന്നു. എന്നാൽ സ്‌ട്രൈക്കർ “സ്ഥിരതയുള്ള അവസ്ഥയിലാണ്” എന്ന് അദ്ദേഹത്തിൻ്റെ ക്ലബ് പിന്നീട് സ്ഥിരീകരിച്ചു. “മൈക്കൽ ബോധമുള്ള അവസ്ഥയിലും ആശയവിനിമയം നടത്തുന്നുമുണ്ട്. ഇപ്പോൾ സെൻട്രൽ ലണ്ടൻ ഹോസ്പിറ്റലിൽ നിരീക്ഷണത്തിലാണ്.”
“ഈ ദുഷ്‌കരമായ സമയത്ത്, മൈക്കിളിൻ്റെയും കുടുംബത്തിൻ്റെയും സ്വകാര്യതയെ മാനിക്കാൻ ഞങ്ങൾ എല്ലാവരോടും ദയയോടെ ആവശ്യപ്പെടുന്നു.” വെസ്റ്റ് ഹാം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്തു.
ജമൈക്കൻ ഇൻ്റർനാഷണൽ അൻ്റോണിയോ 2015 മുതൽ വെസ്റ്റ് ഹാമിന്റെ കളിക്കാരനാണ്. ഈ സീസണിൽ പ്രീമിയർ ലീഗിൽ ക്ലബിനായി എല്ലാ മത്സരങ്ങളിലും ഇടംനേടി. തിങ്കളാഴ്ച വോൾവർഹാംപ്ടൺ വാണ്ടറേഴ്സുമായുള്ള ഹോം മത്സരമാണ് വെസ്റ്റ്ഹാമിൻ്റെ അടുത്ത മത്സരം.