"ഈ ക്ലബ്ബിൽ ഇനി നിങ്ങളെ വേണ്ട", "നല്ല ബാക്കപ്പ് താരങ്ങളാകാൻ യോഗ്യത ഇല്ല " - വെസ്റ്റ് ഹാമിനെതിരെ ജയിച്ചിട്ടും സൂപ്പർതാരങ്ങളെ പുറത്താക്കണം എന്ന ആവശ്യവുമായി യുണൈറ്റഡ് ആരാധകർ

ഓൾഡ് ട്രാഫോർഡിൽ നടന്ന എഫ്‌എ കപ്പിന്റെ അഞ്ചാം റൗണ്ടിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ 3-1ന് തോൽപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. ജയിച്ചെങ്കിലും അവരുടെ മോശം പ്രകടനത്തിന് ഹാരി മഗ്വെയറിന്റെയും സ്കോട്ട് മക് ടോമിനയുടെയും നേർക്കാണ് ആക്രമണം മുഴുവൻ നടക്കുന്നത്.

ന്യൂകാസിൽ യുണൈറ്റഡിനെ 2-0ന് തോൽപ്പിച്ചതിന് ശേഷം ഞായറാഴ്ച (ഫെബ്രുവരി 26) നടന്ന കാരബാവോ കപ്പ് നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആത്മവിശ്വാസം തുടക്കം മുതൽ കാണാൻ സാധിക്കുമായിരുന്നു. യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് തന്റെ ആദ്യ ഇലവനിൽ നിരവധി മാറ്റങ്ങൾ വരുത്തി. ഹാരി മഗ്വേർ, വിക്ടർ ലിൻഡലോഫ്, സ്കോട്ട് മക്‌ടോമിനയ്, മാർസെൽ സാബിറ്റ്സർ എന്നിവർക്ക് വസരങ്ങൾ നൽകി.

എന്നിരുന്നാലും, ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ലോ ഗെയിമിൽ വിശ്വസിച്ചു. രണ്ട് ഗോൾകീപ്പറുമാരും പരീക്ഷണങ്ങൾ നേരിട്ടു. ഹാരി മഗ്വെയറിന്റെയും സ്കോട്ട് മക് ടോമിനയുടെയും ജോഡികൾ സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടു.

എന്തായാലും ടെൻ ഹാഗ് വരുത്തിയ മാറ്റങ്ങൾ ഫലം കണ്ടു. അതിലൂടെ ടീം തിരിച്ചുവന്നെങ്കിലും പ്രതിരോധനിര ഭടന്മാർക്ക് എതിരെ വലിയ ആക്രമണമാണ് ഉണ്ടായത്.