2034ൽ സൗദി അറേബിയ ആതിഥ്യം വഹിക്കുന്ന ഫിഫ ലോകകപ്പിൽ മദ്യം അനുവദിക്കില്ലെന്ന് സൗദി അറേബ്യൻ അംബാസഡർ അമീർ ഖാലിദ് ബിൻ ബന്ദർ സഊദ്. എൽ ബി സി റേഡിയോയ്ക്ക് നൽകി അഭിമുഖത്തിൽ ആണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. ഹോട്ടലുകൾ, റെസ്റ്റോ ബാറുകൾ, സ്റ്റേഡിയങ്ങൾ, ഒരിടത്തും മദ്യം കൊടുക്കുന്നത് കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്.
അമീർ ഖാലിദ് ബിൻ ബന്ദർ സഊദ് പറയുന്നത് ഇങ്ങനെ:
” ടൂർണമെന്റിൽ ആൽക്കഹോൾ അനുവദിക്കില്ല. മദ്യത്തിന്റെ ലഹരിയില്ലാതെ തന്നെ ഫുട്ബാളിന്റെ ലഹരിയെ ആസ്വദിക്കാമല്ലോ. സ്പോർട്സാണ് യഥാർത്ഥ ലഹരി. അല്ലാത്ത ലഹരി വേണ്ടവർക്ക് ഇവിടെ നിന്ന് പുറത്തുപോയതിന് ശേഷമാകാം”
അമീർ ഖാലിദ് ബിൻ ബന്ദർ സഊദ് തുടർന്നു:
” എല്ലാവർക്കും അവരുടേതായ സംസ്കാരമുണ്ടെന്നും ഞങ്ങളുടെ മഹത്തായ സംസ്കാരത്തിനുള്ളിൽ നിന്നു കൊണ്ട് ഭൂമിയിലെ മുഴുവൻ ജനങ്ങളെയും സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നു ” അമീർ ഖാലിദ് ബിൻ ബന്ദർ സഊദ്.







