ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മെസിക്കും മുകളിലാണ് റൊണാൾഡോയുടെ സ്ഥാനം, സഹതാരവുമായിട്ടുള്ള തർക്കത്തിൽ ചെക്ക് റിപ്പബ്ലിക്ക് പ്രതിരോധഭടൻ പറയുന്നത് ഇങ്ങനെ

ചെക്ക് റിപ്പബ്ലിക്ക് താരം ഡേവിഡ് സിമ തന്റെ സഹതാരം ആയ മോജ്മിർ ചയ്റ്റിലിന്റെ പ്രസ്താവനയോട് എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഇന്നലെ നടന്ന പ്രസ് കോൺഫ്രൻസിൽ ഇരുവരോടും ഏറ്റവും കൂടുതൽ അപകടകാരിയായ താരം ആരാണ് അത് മെസിയോ റൊണാൾഡോയോ എന്ന് ചോദ്യം വന്നു. മോജ്മിർ ചയ്റ്റൽ പറയുന്നത് പ്രകാരം റൊണാൾഡോയെക്കാൾ അപകടകാരി മെസി തന്നെ ആണ്. ഈ അഭിപ്രായത്തോട്ടുള്ള വിയോജിപ്പ് അപ്പോൾ തന്നെ സഹതാരം ഡേവിഡ് സിമ പ്രകടിപ്പിച്ചു.

സിമ റൊണാൾഡോയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ:

“ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ലോകത്തിലെ തന്നെ മികച്ച കളിക്കാരൻ ആണ്, അതിന് ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.”

ഈ സീസണിൽ റൊണാൾഡോ സൗദി ലീഗിൽ അൽ-നാസറിന് വേണ്ടി 31 കളികളിൽ നിന്നായി 35 ഗോളുകൾ നേടി തിളങ്ങിയിരുന്നു . പക്ഷെ നിർഭാഗ്യവശാൽ അൽ നാസർ ടീമിന് ഇത്തവണയും ഒരു ചാമ്പ്യൻഷിപ്പിലും കിരീടം നേടാൻ സാധിച്ചില്ല. അതേസമയം ഇന്ന് നടക്കാൻ ഇരിക്കുന്ന ചെക്ക് റിപ്പബ്ലിക്ക് പോർച്ചുഗൽ മത്സരത്തിൽ റൊണാൾഡോയെ തന്നെ ആയിരിക്കും എതിർ ടീം പ്രധാനമായും ലക്‌ഷ്യം വെക്കുന്നത് എന്ന് ഉറപ്പാണ്. ഇരുവരും ഈ കാര്യം ഒരേ പോലെ സമ്മതിക്കുകയും റൊണാൾഡോക്ക് ഇത് ഒരു കഠിന മത്സരം ആക്കും എന്ന് പറയുകയും ചെയ്തിട്ടുണ്ട്.

മോജ്മിർ ചയ്റ്റൽ മത്സരത്തെക്കുറിച്ചുള്ള പ്രതീക്ഷയിൽ ഇങ്ങനെ പറഞ്ഞു “ഇന്നത്തെ മത്സരത്തിൽ ഞങ്ങൾക്കു നല്ല പ്രതീക്ഷ ഉണ്ട്. കളി തീർന്നു കഴിഞ്ഞു റൊണാൾഡോ സന്തോഷിച്ച് ഇറങ്ങി വരാതെ ഇരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. ”

ഡേവിഡ് സിമ ഇങ്ങനെ കൂട്ടി ചേർത്തു “ഞങ്ങൾക്ക് ഞങ്ങളുടെ ടീമിൽ നല്ല വിശ്വാസം ഉണ്ട്, ഇന്നത്തെ മത്സരം ഞങ്ങൾക്ക് ജയിച്ചേ മതിയാകു. മത്സരം അവസാനം സമനിലയിലായാലും ഞങ്ങൾക് കുഴപ്പോൾ ഇല്ല”

റൊണാൾഡോ പ്ലെയിങ് ഇലവനിൽ തന്നെ ഉണ്ടാകും എന്ന് തന്നെ ആണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ രാജ്യത്തിൻറെ കുപ്പായത്തിൽ 207 മത്സരങ്ങളിൽ 130 ഗോളുകൾ താരം തികച്ചു.