നെയ്മറിന്റെ റയല്‍ മാഡ്രിഡ് നീക്കം ഏറ്റവും വിഷമിപ്പിക്കുക തന്നെയെന്ന് ഇനിയെസ്റ്റ

ലോക റെക്കോഡ് തുകയ്ക്ക് ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലെത്തിയ സൂപ്പര്‍ താരം നെയ്മറിനെ ചുറ്റിപ്പറ്റി ഉയരുന്ന പുതിയ ട്രാന്‍സ്ഫര്‍ റൂമറാണ് റയല്‍ മാഡ്രിഡ്. താരത്തെ സ്വാഗതം ചെയ്ത് ലോസ് ബ്ലാങ്കോസ് പരസ്യമായി രംഗത്തു വരികയും ചെയ്തതോടെ ഇതില്‍ എന്തോ കാര്യമുണ്ടെന്ന് ആരാധകര്‍ക്കും തോന്നിത്തുടങ്ങി.

ഈ റൂമറുകള്‍ ഏറ്റവുമധികം ബാധിച്ചിരിക്കുന്ന ബാഴ്‌സലോണയെയാണ്. ബദ്ധവൈരികളായ റയല്‍ മാഡ്രിഡില്‍ നെയ്മര്‍ ചേര്‍ന്നാല്‍ അതൊരു തിരിച്ചടിയായാണ് ഒട്ടുമിക്ക ബാഴ്‌സ ആരാധകരും കാണുന്നത്. അതേസമയം, ലൂയിസ് ഫിഗോയ്ക്ക് നേരിട്ട ദുരനുഭവമാണ് ക്ലബ്ബ് മാറി റയലില്‍ ചേര്‍ന്നാല്‍ നെയ്മറിനെയും കാത്തിരിക്കുന്നതെന്നും ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആശങ്കയുണ്ട്.

നെയ്മര്‍ പോകുമെന്ന വാര്‍ത്ത തള്ളിക്കളയാനാകില്ലെന്ന് പ്രസ്താവനയുമായി അവസാനം രംഗത്തെത്തിയിരിക്കുന്നത് ബാഴ്‌സയുടെ മധ്യനിര താരം ഇനിയെസ്റ്റയാണ്. നെയ്മര്‍ കൂടുമാറിയാല്‍ ബാഴ്‌സയില്‍ ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുക തന്നെയാകുമെന്ന് ഇനിയെസ്റ്റ വ്യക്തമാക്കി. ബാഴ്‌സയുടെ എക്കാലത്തെയും ശത്രുവായ മാഡ്രിഡിലേക്ക് നെയ്മര്‍ കൂടുമാറിയാല്‍ അത് തന്നെ ഏറെ വിഷമിപ്പിക്കുന്നതാകുമെന്നാണ് ഇനിയെസ്റ്റ പറഞ്ഞത്.

ഏതു നിമഷവും മാറി മറിയുന്ന രംഗമാണ് ഫുട്‌ബോള്‍ ലോകം. ഒരു സാധ്യതയില്ലാത്ത പലതും ഫുട്‌ബോള്‍ ലോകത്ത് നടന്നത് നമ്മുടെ കണ്‍മുന്നിലുണ്ട്. എങ്കിലും റയല്‍ മാഡ്രിഡിലേക്ക് നെയ്മര്‍ പോകുമെന്നത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ട്. ഇനിയെസ്റ്റ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലിവര്‍പൂള്‍ താരം കുട്ടീഞ്ഞോ ബാഴ്‌സയിലേക്കെത്തിയാല്‍ കാറ്റലന്‍സിന് അതൊരു മുതല്‍ക്കൂട്ടാകുമെന്നും ഇനിയെസ്റ്റ വ്യക്തമാക്കി. ലാലീഗയിലും ചാംപ്യന്‍ ലീഗിലും മിന്നുന്ന ഫോമിലാണ് ബാഴ്‌സയെങ്കിലും ജനുവരിയില്‍ പുതിയ ട്രാന്‍സ്ഫറുകള്‍ നടത്താനുള്ള ഒരുക്കതത്തിലാണ് ബാഴ്‌സ ക്യാംപ്.

Latest Stories

എൻഡിഎ സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്ക് മുറുകുന്നു; അശ്ലീല വീഡിയോ ആരോപണത്തിന് പിന്നാലെ പീഡന പരാതിയുമായി വീട്ടുജോലിക്കാരി

പൂര്‍ണ്ണനഗ്നനായി ഞാന്‍ ഓടി, ആദ്യം ഷോര്‍ട്‌സ് ധരിച്ചിരുന്നു പക്ഷെ അത് ഊരിപ്പോയി.. ഭയങ്കര നാണക്കേട് ആയിരുന്നു: ആമിര്‍ ഖാന്‍

സിപിഎം ഓഫീസില്‍ പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍

ഫോമിലുള്ള ഋഷഭ് പന്തല്ല പകരം അയാൾ ലോകകപ്പ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ, ബിസിസിഐയുടെ അപ്രതീക്ഷിത നീക്കം ഇങ്ങനെ; റിപ്പോർട്ടുകൾ

'രോഹിത്തിനു ശേഷം അവന്‍ നായകനാകട്ടെ'; ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് റെയ്‌ന

ഓഡീഷൻ വല്ലതും നടക്കുന്നുണ്ടോ എന്നറിയാനാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്, കോടികൾ മുടക്കിയ സിനിമയിൽ നിന്റെ മുഖം കാണാനാണോ ആളുകൾ വരുന്നത് എന്നാണ് തിരിച്ച് ചോദിച്ചത്: സിജു വിത്സൻ

'കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ?'; ഇപി ജയരാജന്‍

ടി20 ലോകകപ്പ് 2024: വല്ലാത്ത ധൈര്യം തന്നെ..., ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ലാറ

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ

കുഞ്ഞ് കരഞ്ഞപ്പോള്‍ വാഷ് ബേസിനില്‍ ഇരുത്തി, പിന്നെ ഫ്രിഡ്ജില്‍ കയറ്റി, ബോറടിച്ചപ്പോ പിന്നെ..; ബേസിലിന്റെയും ഹോപ്പിന്റെയും വീഡിയോ, പങ്കുവച്ച് എലിസബത്ത്