എന്റെ കരിയറിലെ പ്രധാന എതിരാളി റൊണാൾഡോ അല്ല അത് മറ്റൊരാളാണ്, ലയണൽ മെസി പറയുന്നത് ഇങ്ങനെ; അപ്രതീക്ഷിത പേര് കേട്ട് ഞെട്ടി ആരാധകർ

മെസി തന്റെ കരിയറിന്റെ ഭൂരിഭാഗം സമയവും ചിലവഴിച്ചത് ലാലിഗയിൽ ആയിരുന്നു. ബാഴ്സലോണ ക്ലബിന് വേണ്ടി കളിക്കുമ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങൾ വന്നതും വാശിയേറിയ പോരാട്ടങ്ങൾ കണ്ടതും എൽ ക്ലാസ്സിക്കോ പോരാട്ടത്തിൽ ആയിരുന്നു. ആ മത്സരങ്ങൾ മിക്കതും നന്നായിട്ടല്ല അവസാനിച്ചിരുന്നത്. ആവേശ പോരാട്ടം പലപ്പോഴും അവസാനിച്ചത് കൈയാങ്കളിയിലും വാക്ക്പോരിലും ആയിരുന്നു.

ആ സമയങ്ങളിൽ എല്ലാവരും ആസ്വദിച്ചിരുന്ന പോരാട്ടം മെസി റൊണാൾഡോ പോരായിരുന്നു. ഇരുവരും റയൽ ബാഴ്സ മത്സരങ്ങളിൽ നേർക്കുനേർ വരുമ്പോൾ ആ പോരാട്ടം പുൽമൈതാനങ്ങളെ തീ പീഡിപ്പിച്ചിരുന്നു. എന്നാൽ തന്റെ ഏറ്റവും വലിയ എതിരാളി റൊണാൾഡോ അല്ല അത് റയൽ പ്രതിരോധ ഭടൻ ആയിരുന്ന സെർജിയോ റാമോസ് ആണെന്നാണ് മെസി പറഞ്ഞിരിക്കുന്നത്. എൽ ക്ലാസിക്കോ പോരിൽ മെസിയെ പൂട്ടാനുള്ള ചുമതല റയൽ നൽകിയിരുന്നത് റാമോസിന് ആയിരുന്നു.

ലയണൽ മെസി പറയുന്നത് ഇങ്ങനെ:

” ഇത്രയും നാളത്തെ എന്റെ ഫുട്ബോൾ ജീവിതത്തിൽ ഞാൻ കളിക്കളത്തിൽ വെച്ച് ഒരുപാട് പേരുമായി സംഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതിലെ എന്റെ പ്രധാന എതിരാളി സെർജിയോ റാമോസ് ആയിരുന്നു. മത്സരത്തിന്റെ ഇടയിൽ എന്നെ ഏറ്റവും കൂടുതൽ ദേഷ്യം പിടിപ്പിച്ചിരുന്നത് അവനായിരുന്നു. തീവ്രത നിറഞ്ഞ മത്സരങ്ങൾക്കിടയിൽ ഇത് പോലെ ഉള്ള സംഘട്ടങ്ങൾ സ്വാഭാവികം ആണ്. എന്നാലും എന്നെ ഏറ്റവും കൂടുതൽ പ്രകോപിപ്പിച്ച താരം റാമോസ് ആണ്. പിന്നീട് 2021 ഇൽ ഞങ്ങൾ പിഎസ്ജിയിൽ സഹതാരങ്ങൾ ആവുകയും നല്ല സുഹൃത്തുക്കൾ ആവുകയും ചെയ്തു ”

Read more

നിലവിൽ മെസി അമേരിക്കയിലെ ഇന്റർ മിയാമി ക്ലബിന് വേണ്ടി ആണ് കളിക്കുന്നത്. റാമോസും അമേരിക്കൻ ക്ലബ്ബിലേക്ക് പോകാൻ സാധ്യത ഉണ്ടെന്നാണ് വരുന്ന വാർത്തകൾ. നാളെ നടക്കാൻ ഇരിക്കുന്ന കോപ്പ അമേരിക്കൻ ടൂണമെന്റിലെ തയ്യാറെടുപ്പുകളിലാണ് ലയണൽ മെസി ഇപ്പോൾ. നാളെ ഇന്ത്യൻ സമയം പുലർച്ചെ 5.30നാണ് അര്ജന്റീന കാനഡ മത്സരം.