'ബ്ലാസ്റ്റേഴ്‌സ് പുതിയ ടീം, ഇനിയും കൂടുതല്‍ മെച്ചപ്പെടും'; ആരാധകര്‍ക്ക് ബക്കാരി കോനെയുടെ ഉറപ്പ്

ഐ.എസ്.എല്‍ ഏഴാം സീസണിലെ ആദ്യവിജയത്തിന്റെ ആഹ്ലാദത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സും ആരാധകരും. മഞ്ഞപ്പടയ്ക്ക് പുതുവര്‍ഷ സമ്മാനമെന്നോളമാണ് ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് തകര്‍ത്തെറിഞ്ഞത്. ടീം ഇനിയും ഏറെ മുന്നേറുമെന്ന പ്രതീക്ഷയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ബുര്‍ക്കിനഫാസോ താരം ബക്കാരി കോനെ പങ്കുവെയ്ക്കുന്നത്.

“ടീം ചാമ്പ്യന്‍മാരാകണമെന്നാണ് ആഗ്രഹം. അതിനു വേണ്ടിയാണ് ഓരോരുത്തരും ശ്രമിക്കുന്നത്. ഏറക്കുറെ പുതിയ ടീമാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിനായി ഇറങ്ങിയിരിക്കുന്നത്. അവര്‍ സെറ്റായി വരുമ്പോള്‍ ടീം ഇനിയും മെച്ചപ്പെടുമെന്ന് കരുതുന്നു.”

Kerala Blasters 0-1 ATK Mohun Bagan: Player ratings as Blasters succumb to a narrow defeat | ISL 2020-21

“ഹൈദരാബാദിനെതിരായ ജയം ടീമിന് പോസിറ്റീവ് എനര്‍ജി സമ്മാനിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് ഇതുവരെ കളിച്ചതില്‍ ഏറ്റവും മികച്ചത് ഈ മത്സരമാണെന്ന് ഞാന്‍ കരുതുന്നില്ല. പുതുവര്‍ഷത്തിലെ അടുത്ത കളികളെല്ലാം നിര്‍ണായകമാണ്. അതിനായാണ് കാത്തിരിക്കുന്നത്” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ കോനെ പറഞ്ഞു.

Bakary Koné (@bakarykoneoff) | Twitter

ബ്ലാസ്റ്റേഴ്‌സിന്റെ ഈ വര്‍ഷത്തെ ആദ്യ മത്സരം ശക്തരായ മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ്. ഇന്നു രാത്രി 7.30-നു ഗോവയിലെ ബാംബോലിം സ്റ്റേഡിയത്തിലാണ് മത്സരം.