ഐ.എസ്.എല്‍ തോല്‍വി; പരിശീലകന്‍ കിബു വിക്കുനയെ പുറത്താക്കി ബ്ലാസ്റ്റേഴ്‌സ്

പരിശീലകന്‍ കിബു വിക്കുനയെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്താക്കി. ഹൈദരാബാദ് എഫ്.സിക്കെതിരെ 4-0ത്തിന് തോറ്റതിന് പിന്നാലെയാണ് കിബുവിനെ പരിശീലന സ്ഥാനത്തു നിന്ന് നീക്കിയത്. ഹൈദരാബാദിനെതിരായ തോല്‍വിയോടെ ടീം പ്ലേ ഓഫ് കാണാതെ പുറത്തായി.

ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ഹൈദരാബാദ് നാലു ഗോളും നേടിയത്. ഹൈദരാബാദിനായി ഫ്രാന്‍സിസ്‌കോ സന്‍ഡാസ ഇരട്ടഗോള്‍ (58, 63 പെനല്‍റ്റി) നേടി. അരിന്‍ഡെയ്ന്‍ സന്ദാന (86), ജാവോ വിക്ടര്‍ (90+1) എന്നിവരുടെ വകയാണ് മറ്റു ഗോളുകള്‍.

Image result for kibu vicuna

ലീഗില്‍ പതിനെട്ട് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് നേടാനായത്. എട്ടുമല്‍സരങ്ങളില്‍ തോറ്റ ടീം പോയിന്റ് പട്ടികയില്‍ പത്താംസ്ഥാനത്താണ്.

Image result for kibu vicuna

കഴിഞ്ഞ സീസണില്‍ ടീമിനെ പരിശീലിപ്പിച്ച എല്‍കോ ഷെട്ടോറിക്ക് പകരമായിട്ടാണ് കിബുവിനെ ബ്ലാസ്റ്റേഴ്‌സ് നിയമിച്ചത്. ഐ ലീഗ് ഫുട്‌ബോളില്‍ കൊല്‍ക്കത്ത ക്ലബ്ബ് മോഹന്‍ ബഗാനെ ചാമ്പ്യന്‍മാരാക്കിയ കിബുവിന് ആ മികവ് ബ്ലാസ്റ്റേഴ്‌സില്‍ തുടരാനായില്ല.