ആ കണക്ക് ഇനി അയാൾ പറയില്ല, നേട്ടം തകർന്നത് അപ്രതീക്ഷിതമായി; ഈ റെക്കോഡ് തകർക്കാൻ ഇനി ആർക്കെങ്കിലും പറ്റുമോ..അപൂർവഭാഗ്യം തകർന്നത് ഇങ്ങനെ

അത്‌ലറ്റിക് ബിൽബാവോ സ്‌ട്രൈക്കർ ഇനാകി വില്യംസിന് ആറ് വർഷത്തിലേറെയായി ഒരു മത്സരം പോലും മുടങ്ങാതെ കളിച്ചു എന്ന റെക്കോർഡ് നഷ്ടമായിരിക്കുകയാണ് ഇപ്പോൾ. 2016 ഏപ്രിൽ 20 മുതൽ അത്ലറ്റിക്കോ ബിൽബാവോക്കായി എല്ലാ മത്സരങ്ങളിലും താരം കളത്തിൽ ഇറങ്ങിയിട്ടുണ്ട്.

മൊത്തം 251 തുടർച്ചയായ മത്സരങ്ങൾ താരം കളത്തിൽ ഇറങ്ങി. 2021 ഒക്ടോബറിൽ തന്റെ 203-ാം മത്സരം കളിച്ചപ്പോൾ, മുൻ റയൽ സോസിഡാഡ് ഡിഫൻഡർ ജുവാനൻ ലാറനാഗയെ മറികടന്ന് ഘാന ഇന്റർനാഷണൽ തുടർച്ചയായ ലാ ലിഗ മത്സരങ്ങളുടെ എക്കാലത്തെയും റെക്കോർഡ് ഉടമയായി.

അത്‌ലറ്റിക് പ്രകാരം “ശാരീരിക അസ്വസ്ഥത” കാരണം വില്യംസിന്റെ അവിശ്വസനീയമായ ഈ റെക്കോർഡ് കുതിപ്പ് അവസാനിച്ചിരിക്കുകയാണ് ഇപ്പോൾ. എന്തായാലും ഇപ്പോഴുള്ള ഈ റെക്കോർഡ് തകരാനുള്ള സാധ്യത വളരെ കുറവാണെന്ന് പറയാതിരിക്കാൻ പറ്റില്ല.