ഇത്തവണ പൊടിപാറുമെന്ന് ഉറപ്പ്, ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പ് പുറത്ത്; റയലിനും സിറ്റിക്കും ബാഴ്സയ്ക്കും കിട്ടിയത് വമ്പൻ പണി

ആരവങ്ങൾക്കായി ഒരുങ്ങുക, ഉറക്കമില്ലാത്ത രാത്രികൾക്കായി തയ്യാറെടുക്കുക എന്നാണ് യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഏറ്റുമുട്ടുന്ന ടീമുകളുടെ നറുക്കെടുപ്പ് കഴിഞ്ഞ ശേഷം പറയാൻ ഉള്ളത്. ഫുട്‍ബോൾ ലോകത്തെ വമ്പന്മാരായ ടീമുകൾ എല്ലാം ഏറ്റുമുട്ടുന്ന ഏറ്റവും സുപ്രധാന പോരാട്ടം നടക്കുന്നത് ഏപ്രിൽ 10 ആം തിയതിയാണ് എന്നുള്ളത് ശ്രദ്ധിക്കേണ്ടത്.

ഒരേ ദിവസം തന്നെ നടക്കുന്ന നാല് പോരാട്ടങ്ങളിൽ ആദ്യത്തേതിൽ മുൻ ജേതാക്കളായ ബാഴ്സലോണ ഫ്രഞ്ച് വാമനമാരായ പി.യെ.ജിയുമായി ഏറ്റുമുട്ടുമ്പോൾ ഏറ്റവും ആവേശം പ്രതരീക്ഷിക്കുന്ന പോർട്ടത്തിൽ റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. കൂടാതെ ആഴ്‌സണൽ ബയേണിനെയും അത്ലറ്റികോ മാഡ്രിഡ് ബൊറൂസിയ ഡോർട്മുണ്ടിനെയുമാണ് നേരിടുന്നത്.

ഇതിൽ ഏത് പോരാട്ടം കാണണം എന്നുള്ള ചോദ്യം മാത്രം ആകും ഫുട്‍ബോൾ ആരാധകർക്ക് ബാക്കി ഉണ്ടാകുക. എങ്കിലും കൂടുതൽ ആരാധകരും റയൽ മാഞ്ചസ്റ്റർ സിറ്റി പോരാട്ടത്തിന് തന്നെയാകും കാത്തുനിൽകുക. ചാമ്പ്യൻസ് ലീഗിലേക്ക് വരുമ്പോൾ ഏറ്റവും മികച്ച നിലയിൽ എത്തുന്ന റയലിന് കഴിഞ്ഞ വര്ഷം മാഞ്ചസ്റ്റർ സിറ്റിയോട് സെമിയിൽ തോട്ടത്തിന്റെ പക തീർക്കാൻ ഉണ്ട്. സിറ്റി ആകട്ടെ കിരീടം നിലനിർത്തണമെങ്കിൽ ഏറ്റവും മികച്ച പോരാട്ടം നടത്തേണ്ടതായി വരും.

ബാഴ്സ – പി.എസ്,ജി പോരാട്ടം കാണാനും ആരാധകർ ഉണ്ടാകും. യുവതാരങ്ങളുമായി സാവി എന്ത് അത്ഭുതം എംബാപ്പെക്ക് എതിരെ ഒരുക്കുമെന്നതാണ് ആരാധകർ ചിന്തിക്കുന്നത്. സീസണിൽ മിന്നുന്ന ഫോമിൽ ഉള്ള ആഴ്‌സണൽ ഒരു ചാമ്പ്യൻസ് ലീഗ് കിരീടം മോഹിക്കുന്നുണ്ട്. നിലവിലെ ഫോമിൽ അവർക്ക് അതിനു പറ്റുമെന്ന് കരുതുന്നവരും കുറവല്ല.