എങ്ക പാത്താലും നീ; കളിക്കുന്നത് റൊണാൾഡോ ആണെങ്കിലും യൂറോയിൽ തരംഗം ആകുന്നത് മെസി തന്നെ; ആരാധകരുടെ പതിനെട്ടാം അടവിൽ വലഞ്ഞ് സൂപ്പർതാരം

ഇന്നലെ നടന്ന യൂറോകപ്പിൽ ആദ്യ ജയം നേടാൻ പോർച്ചുഗലിന് ആയെങ്കിലും റൊണാൾഡോ അത്ര സന്തോഷവാൻ ആയിട്ടല്ല കളംവിട്ടത്. ചെക്ക് ആരാധകരുടെ പ്രകോപനത്തിൽ താരം വലഞ്ഞിരുന്നു. താരത്തിന് ഗോൾ ഒന്നും നേടാൻ ആയില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം തന്നെ ആണ് കാഴ്ച്ച വെച്ചത്. എന്നാൽ ഇരുടീമുകൾക്കും കടുത്ത മത്സരം തന്നെ ആയിരുന്നു ഇത്.

മത്സരം മുറുകിയപ്പോൾ ചെക്ക് റിപ്പബ്ലിക്ക് ആരാധകർ അവരുടെ അവസാനത്തെ ആയുധം പുറത്തെടുത്തു. റൊണാൾഡോയുടെ കാലിൽ പന്ത് കിട്ടുമ്പോൾ എല്ലാവരും ലയണൽ മെസിയുടെ പേര് ആർത്ത് വിളിച്ചു. താരത്തിനെ പ്രകോകിപ്പിച്ച് കളി ചെക്കിന് അനുകൂലമാക്കാൻ ഉള്ള ശ്രമം ആയിരുന്നു അത്. എന്നാൽ അ എക്സ്ട്രാ ടൈമിൽ ഫ്രാൻസിസ്കോ കോൺഷീസാവോയുടെ മുന്നേറ്റത്തിൽ പോർച്ചുഗൽ അവരുടെ വിജയ ഗോൾ നേടി കളി ജയിക്കുകയും ചെയ്യ്തു.

ഇതിനു മുൻപും സമാനമായ സംഭവങ്ങൾ റൊണാൾഡോയ്ക്ക് നേരെ കളിക്കളത്തിൽ ഉണ്ടായിട്ടുണ്ട്. സൗദി ലീഗ് മത്സരങ്ങൾ നടക്കുമ്പോഴും, ഫിഫ വേൾഡ്കപ്പ് നടക്കുമ്പോഴും റൊണാൾഡോയ്ക്ക് നേരെ ഇത്തരം പ്രവർത്തികൾ എതിർ ടീം ആരാധകരുടെ കൈയിൽ നിന്നും ഉണ്ടായിട്ടുണ്ട്.

മിക്ക സമയങ്ങളിലും റൊണാൾഡോ മൗനം പാലിക്കുകയാണ് പതിവ്. എന്നാൽ ചില നേരങ്ങളിൽ താരം തിരിച്ച് പറയുകയും അത് വലിയ വിവാദത്തിലേക്ക് പോകുകയും ചെയ്തിട്ടുണ്ട്.