ലോക കപ്പിന് ഇടയിലും ഇങ്ങനെ പറയാൻ ചില്ലറ തന്റേടം പോരാ, വലിയ വെളിപ്പെടുത്തലുമായി കെവിൻ ഡി ബ്രൂയ്‌ൻ

2022 ഫിഫ ലോകകപ്പിൽ ബെൽജിയം ഫേവറിറ്റ് അല്ലെന്ന് കെവിൻ ഡി ബ്രൂയ്‌ൻ തുറന്നുപറഞ്ഞു. ടീമിന്റെ ശരാശരി പ്രായം കണക്കിലെടുക്കുമ്പോൾ ഖത്തറിലെ ഏറ്റവും പ്രായം കൂടിയ ആറാമത്തെ സ്ക്വാഡാണ് ബെൽജിയൻ റെഡ് ഡെവിൾസിനുള്ളത്. ടോബി ആൽഡർവീൽഡ് (33), ജാൻ വെർട്ടോംഗൻ (35) എന്നിവരാണ് പ്രതിരോധത്തിലെ അവരുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കളിക്കാർ.

ഡി ബ്രൂയ്ൻ (31), ഡ്രൈസ് മെർട്ടൻസ് (35), ഈഡൻ ഹസാർഡ് (31) എന്നിവരും 30 കളിൽ എത്തി. ആദ്യ മത്സരത്തിൽ നിറംകെട്ട ജയമാണ് ബെൽജിയും നേടിയതും. തങ്ങളുടെ സുവർണതലമുറയുടെ അവസാന ലോകകപ്പ് എന്ന നിലയിൽ ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ല എന്ന അവസ്ഥയിലാണ് ടീം ഇപ്പോൾ. 2022 ഫിഫ ലോകകപ്പ് ട്രോഫി ബെൽജിയത്തിന് ഉയർത്താനാകുമോ എന്ന് ചോദിച്ചപ്പോൾ, മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ ഗാർഡിയനോട് (h/t യൂറോസ്‌പോർട്ട്) പറഞ്ഞു:

“ഒരു സാധ്യതയുമില്ല, ഞങ്ങൾക്ക് വളരെ പ്രായമായി. ഞങ്ങളുടെ അവസരം 2018 ലായിരുന്നു അത് മുതലാക്കാനായില്ല. ഞങ്ങൾക്ക് ഒരു നല്ല ടീമുണ്ട്, പക്ഷേ അത് പ്രായമാകുകയാണ്. ഞങ്ങൾക്ക് ചില പ്രധാന കളിക്കാരെ നഷ്ടപ്പെട്ടു. ഞങ്ങൾക്ക് കുറച്ച് നല്ല പുതിയ കളിക്കാർ വരുന്നു, പക്ഷേ അവർപഴയ ലെവലിൽ ഇല്ല . മികച്ച കളിക്കാരുടെ കുറവ് കൊണ്ട് തന്നെ ഞങ്ങൾ ജയിക്കാൻ ഒരു സാധ്യതയും കാണുന്നില്ല. “