നീണ്ട 12 വര്‍ഷത്ത്ന് ശേഷം അസാമാവോ ഗ്യാന്റെ കണ്ണീരിനു തുല്യത വന്നിരിക്കുന്നു!

നവീന്‍ ടോമി

90ാം മിനിറ്റിലെ ഗോളില്‍ അവസാനം കിടന്ന കൊറിയയുടെ ഫോട്ടോഫിനിഷ് നെക്സ്റ്റ് റൗണ്ട് സ്ഥാനം രോമാഞ്ചം നല്‍കുമ്പോഴും അതിലും ഉപരി സന്തോഷം പഴയ ഒരു കണക്ക് ഘാന തന്നെ വീട്ടിയത് കൊണ്ടാണ്..

പില്‍കാലത്ത് ഏറ്റവും ഇഷ്ടപെട്ട കളിക്കാരില്‍ ഒരാളായ ലൂയി സുവരെസ് ആദ്യമായി എന്നിലെ ഫുട്ബാള്‍ കാണിയില്‍ ശ്രദ്ധ നേടിയത് 2010 ലോകകപ്പിലെ ആ ‘ഹാന്‍ഡ് ബോള്‍’ കൊണ്ടാണ്.. ചരിത്രമാക്കേണ്ട ഗോള്‍ കൈകൊണ്ട് തടഞ്ഞ ആ മനുഷ്യനെ അന്നൊരുപാട് വെറുത്തിരുന്നു..

How can I forgive him?' – Ex-Ghana international Sarpei on Suarez 2010 World Cup handball | Goal.com Cameroon

ഫുട്‌ബോള്‍ നിയമങ്ങള്‍ പൂര്‍ണമായും സുവരെസിന് അര്‍ഹിച്ച ശിക്ഷ തന്നെ നല്‍കി.. ചുവപ്പ് കാര്‍ഡും പുറത്താക്കലും.. പക്ഷെ പകരം കിട്ടിയ പെനാല്‍റ്റി പുറത്തേക്കടിച്ച് കളഞ്ഞ അസമാവോ ഗ്യാന്‍ അന്നവിടെ പൊഴിച്ച കണ്ണുനീരിനു ഒരു ജനതയുടെ.. ഒരു ഭൂഖണ്ഡത്തിന്റെ.. ഒരു ജനാവിഭാഗതിന്റെ തന്നെ വേദനയുടെ ഭാരം ഉണ്ടായിരുന്നു.. കാര്‍മേഘം കൈയുടെ രൂപത്തില്‍ വന്ന് പൊതിഞ്ഞ മറ്റൊരു ലോകം പോലെ..

കളിയുടെ സ്പിരിറ്റ്‌ലും ലോജിക്കലിയും പൂര്‍ണമായും സുവരെസിന് കിട്ടേണ്ടത് അന്ന് കിട്ടി.. പക്ഷെ ഇമോഷണലി അസാമാവോ ഗ്യാന്റെ കണ്ണീരിനു തുല്യത വന്നത് ഇന്നാണ്.. നീണ്ട 12 വര്‍ഷങ്ങള്‍ക് ശേഷം.. തോറ്റു കൊണ്ടാണെങ്കിലും.. ഘന പകരം വീട്ടിയിരിക്കുന്നു.. കര്‍മ ഉണ്ടോ അറിയില്ല.. എങ്കിലും ഇന്ന് ആരെങ്കിലുമൊക്കെ അതില്‍ ഒരല്പം വിശ്വസിച്ചേക്കാം.. ഈ ഞാനെങ്കിലും..

Read more

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്