Ipl

അര്‍ജുനെ തുടര്‍ച്ചയായി രണ്ട് സീസണിലും തഴഞ്ഞ് മുംബൈ; ഒടുവില്‍ പ്രതികരിച്ച് സച്ചിന്‍

ഐപിഎല്ലില്‍ മുംബൈ ടീമില്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും അവസരം ലഭിക്കാത്ത മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്കു ഉപദേശവുമായി അച്ഛനും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മുന്നോടുള്ള പാത എല്ലായ്പ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്നും കഠിനമായി അധ്വാനിക്കു, അതിന്റെ ഫലം പിറകെ വരുമെന്നും അര്‍ജുനെ സച്ചിന്‍ ഉപദേശിച്ചു.

‘സീസണ്‍ അവസാനിച്ചുകഴിഞ്ഞു. അര്‍ജുന്‍ അവന്റെ ഗെയിമിലാണ് ശ്രദ്ധിക്കേണ്ടത്. സെലക്ഷനെക്കുറിച്ച് ചിന്തിക്കാന്‍ പാടില്ല. മുംബൈ ടീമിന്റെ സെലക്ഷന്‍ കാര്യങ്ങളില്‍ ഞാന്‍ ഇടപെടാറില്ല. ഞാന്‍ അവയെല്ലാം ടീം മാനേജ്മെന്റിനു വിടുകയാണ് ചെയ്യാറുള്ളത്.’

‘മുന്നോടുള്ള പാത എല്ലായ്പ്പോഴും വെല്ലുവിളി നിറഞ്ഞതാവും എന്നാണ് അര്‍ജുനോട് എനിക്ക് പറയാനുള്ളത്. അതു വളരെ ബുദ്ധിമുട്ടേറിയതായിരിക്കും. ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ടാണ് നീ ഈ ഗെയിം കളിക്കാന്‍ ആരംഭിച്ചത്. അതു അങ്ങനെ തന്നെ തുടരുകയും വേണം. കഠിനമായി അധ്വാനിക്കു, അതിന്റെ ഫലം പിറകെ വരും’ സച്ചിന്‍ പറഞ്ഞു.

2021ലും മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന അര്‍ജുനെ ഇത്തവണയും മെഗാ ലേലത്തില്‍ മുംബൈ സ്വന്തമാക്കുകയായിരുന്നു. 30 ലക്ഷം രൂപക്കായിരുന്നു അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്.

ആഭ്യന്തര ക്രിക്കറ്റില്‍ ഇതിനോടകം ഭേദപ്പെട്ട പ്രകടനം നടത്താന്‍ അര്‍ജുനായിട്ടുണ്ട്. മോശമല്ലാത്ത രീതിയില്‍ പന്തെറിയുന്നതോടൊപ്പം ബാറ്റ് ചെയ്യാനും അര്‍ജുന് മികവുണ്ട്. രണ്ട് ടി20യില്‍ നിന്ന് 67 റണ്‍സും മൂന്ന് വിക്കറ്റും അര്‍ജുന്‍ നേടിയിട്ടുണ്ട്.

Latest Stories

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി