ഓസീസിനെതിരെ ജയിക്കണോ?; ദ്രാവിഡും രോഹിത്തും ഒരു കാര്യം ശ്രദ്ധിക്കണമെന്ന് സെലക്ടര്‍

ഓസ്ട്രേലിയക്കെതിരേ ടെസ്റ്റ് പരമ്പര നേടാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശ്രദ്ധിക്കേണ്ട കാര്യം ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍ സുനില്‍ ജോഷി. ഇന്ത്യന്‍ പിച്ചില്‍ പേസര്‍മാരെക്കാള്‍ മത്സരഗതി തീരുമാനിക്കുന്നത് സ്പിന്നര്‍മാരാണെന്ന് ഇരിക്കെ ഏത് സ്പിന്നറെ കളിപ്പിക്കണമെന്ന കാര്യത്തില്‍ ദ്രാവിഡിനും രോഹിത്തിനും വ്യക്തത വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുല്‍ദീപ് യാദവിനെ എന്തായാലും കളിപ്പിക്കണമെന്നാണ് സുനില്‍ ജോഷി പറയുന്നത്.

കുല്‍ദീപ് യാദവിന്റെ സമീപകാല ഫോം മികച്ചതാണ്. അവന്‍ വിക്കറ്റ് നേടും. മുന്‍ താരമെന്ന നിലയില്‍ വിക്കറ്റ് നേടുന്നതിന് ഞാന്‍ പ്രാധാന്യം നല്‍കുന്നു. മിഡ് ഓഫ്, മിഡ് ഓണ്‍, സ്ലിപ്പ് ക്യാച്ച് എന്നിവയിലെല്ലാം സ്പിന്നര്‍മാര്‍ വിക്കറ്റ് നേടേണ്ടതായുണ്ട്- ജോഷി പറഞ്ഞു.

ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നീ നാല് സൂപ്പര്‍ സ്പിന്നര്‍മാരാണ് ഇന്ത്യക്കൊപ്പമുള്ളത്. ഇതില്‍ ആരെയൊക്കെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തുമെന്നതാണ് പ്രധാന ചോദ്യം.

കുല്‍ദീപിന്റെ സമീപകാല പ്രകടനങ്ങള്‍ മികച്ചതാണ്. മികച്ച ടേണും ലെങ്തും താരത്തിനുണ്ട്. എന്നാല്‍ താരത്തെ പ്ലേയിംഗ് ഇലവനിലേക്ക് ഇന്ത്യ പരിഗണിക്കുമോയെന്നതാണ് കണ്ടറിയണം.

Latest Stories

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി