ഇതെന്താ പുതിയ സഞ്ജുവാക്കാനുള്ള മൈൻഡാണോ, സൂപ്പർ താരത്തെ കളിപ്പിക്കാത്തതിൽ പ്രതിഷേധം

ചൊവ്വാഴ്ച ഡബ്ലിനിൽ അയർലൻഡിനെതിരായ രണ്ടാം ടി 20 ഐക്കുള്ള പ്ലെയിംഗ് ഇലവനിൽ ഇടം കണ്ടെത്താനാകാത്തതിനാൽ അൺക്യാപ്ഡ് ലെഫ്റ്റ് ആം പേസർ അർഷ്ദീപ് സിംഗ് തന്റെ ഇന്ത്യൻ അരങ്ങേറ്റത്തിനായി കുറച്ച് കൂടി കാത്തിരിക്കേണ്ടി വരും. സൗത്ത് ആഫ്രിക്കൻ പര്യടനത്തിനുള്ള ടീമിൽ താരത്തെ ഉൾപെടുത്തിയെങ്കിലും അവസരം കിട്ടിയില്ല. പരമ്പരക്ക് മുമ്പേ നടന്ന പരിശീലന സെക്ഷനുകളിൽ എല്ലാം ഏറ്റവും മികച്ച പ്രകടനം നടത്തിയ ബൗളറും അർഷ്ദീപാണെന്ന് റിപോർട്ടുകൾ പറഞ്ഞിരുന്നു.

ഐ‌പി‌എല്ലിൽ കഴിഞ്ഞ കുറച്ച് സീസണുകളിൽ സ്ഥിരതയോടെ കളിക്കുന്ന താരമാണ് അർഷ്ദീപ്, ഇപ്പോൾ രാജ്യത്തെ ഏറ്റവും മികച്ച ഇടങ്കയ്യൻ സീമർമാരിൽ ഒരാളാണ് അദ്ദേഹം എന്ന് വാദിക്കാം. റൺ വിട്ടുകൊടുക്കാനുള്ള പിശുക്കും അവസാന ഓവറുകൾ എറിയാനുള്ള കഴിവും താരത്തെ വേറിട്ട് നിർത്തുന്നു.

സഞ്ജു സാംസൺ, ഹർഷൽ പട്ടേൽ, രവി ബിഷ്‌ണോയി എന്നിവരെ കൊണ്ടുവന്ന് സന്ദർശകർ മൂന്ന് മാറ്റങ്ങൾ വരുത്തിയെങ്കിലും അർഷ്ദീപ് സിംഗിന് കന്നി ഇന്ത്യൻ ക്യാപ്പ് നൽകാൻ അവർക്ക് കഴിഞ്ഞില്ല. താരതമ്യേന ദുർബലരായ ഒരു ടീമിനെതിരെ പോലും ഇത്ര മികച്ച ഒരു ബൗളർക്ക് അവസാരം നൽകിയില്ലെങ്കിൽ നിങ്ങൾ ഇനി ഏത് കാലത്ത് താരത്തിന് അവസരം നൽകുമെന്നാണ് ചോദിക്കുന്നത്.

സഞ്ജു സാംസണ് അവസരം നൽകിയപ്പോൾ പുതിയ ഒരു താരത്തെ അടുത്ത സഞ്ജുവാകാനുള്ള പരിപാടിയാണോ എന്നതുൾപ്പടെ വിമർശനമാണ് ഉയർന്നത്. ഹർഷൽ പട്ടേൽ സൗത്ത് ആഫ്രിക്കൻ പര്യടനത്തിൽ മികച്ച പ്രകടനമാണ് നടത്തിയത്. അത്തരം ഒരു താരം കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിൽ പകരം അർശ്ദീപ് ഇറങ്ങണം ആയിരുന്നു എന്നാണ് എല്ലാവരും പറയുന്നത്.